ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ കൊറോണ നൽകീ ജീവിതം

18:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകീ ജീവിതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നൽകീ ജീവിതം

വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്ന സ്ഥലത്തുള്ള നീലത്തുമ്പ ഗ്രാമം..... സുന്ദര ഗ്രാമം .... പച്ച വിരിച്ച പാടങ്ങൾ .... കാപ്പിത്തോട്ടങ്ങൾ .... ചെറിയ കടകൾ .... പൂന്തോട്ടങ്ങൾ .... ഇങ്ങനെ സുന്ദരമായ കാഴ്ചകൾ നിറഞ്ഞു നിൽക്കുന്ന ആ ചെറിയ ഗ്രാമത്തിൽ കുട്ടൻ നായരെന്നും രാധാമണിയെന്നും പേരുള്ള ദമ്പതിമാർ ജീവിച്ചിരുന്നു. .. 60 കഴിഞ്ഞ വർ ... ഇപ്പോഴും കൂലിപ്പണി ചെയ്തും കാപ്പി ക്കുരു പറിക്കാൻ പോയും കിട്ടുന്ന കാശു കൊണ്ടാണ് അവർ കുടുംബം മുന്നോട്ട് കൊണ്ടു പോയിരുന്നത്.
അവർക്ക് രണ്ട് മക്കൾ. അമ്മിണിയും തങ്കനും. അമ്മിണിക്ക് വയസ് 25 ആയി.അവൾക്ക് അറിയാമായിരുന്നു എൻ്റെ അച്ഛനമ്മമാർ വളരെ കഷ്ടപ്പെട്ടാണ് വീട് പുലർത്തുന്നതെന്ന്. അതു കൊണ്ടു തന്നെ അവളും ട്യൂഷനെടുത്തും തയ്യൽ ജോലി ചെയ്തും കിട്ടുന്ന കാശ് അമ്മയുടെ കൈയിൽ കൊടുക്കുമായിരുന്നു.അത് കുട്ടൻ നായർക്കും രാധാമണിക്കും വലിയ ആശ്വാസമായി.....
പക്ഷെ അമ്മിണിയുടെ നേരേ വിപരീത സ്വഭാവമായിരുന്നു തങ്കന് .
ഒരു അനുസരണ ഇല്ലാത്തവനായിരുന്നു അവൻ.23 വയസുണ്ട്. എന്നിട്ടും ജോലിക്കു പോകാതെ വീട്ടിലിരുന്ന് ഗെയിം കളിക്കും .ഇല്ലെങ്കിൽ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കും....
അങ്ങനെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കവേയാണ് രാജ്യം മുഴുവൻ കൊറോണ പടർന്നുപിടിച്ച് അവൻ്റെ ജില്ലയിലും എത്തിയത്. പയ്യന്നൂരിലെ ജനങ്ങൾ ഭീതിയിലായി.കൂടെ അവൻ്റെ കുടുംബവും . പക്ഷെ തങ്കന് മാത്രം ഒരു കൂസലും പേടിയും വന്നില്ല. ഇപ്പോൾ ലോക് ഡൗൺ ആയെങ്കിൽപ്പോലും അവൻ ഓരോത്തിടത്തും കറങ്ങി നടക്കും.പലപ്പോഴും പല സ്ഥലത്തും ചുറ്റിനടന്ന് വൈകുന്നേരം വീട്ടിൽ വന്ന് അച്ഛനമ്മമാരെ വഴക്കുപറയും.
 " മകനേ, നിനക്കറിയാമല്ലോ ഞങ്ങൾക്ക് ഒരു പാട് അസുഖങ്ങൾ ഉണ്ടെന്ന്"
അപ്പോൾ തങ്കൻ ദേഷ്യത്തോടെ ചോദിച്ചു .
" അതിന് ഞാനെന്തു വേണം" .
ഈ ലോക് ഡൗൺ കാലത്ത് നീ ഇങ്ങനെ കറങ്ങി നടന്നാൽ നിനക്ക് വൈറസ് ബാധയേൽക്കും.പിന്നെ വിഷമിച്ചിട്ട് കാര്യമുണ്ടോ ?
നിന്നിൽ നിന്ന് നിൻ്റെ ചേച്ചിക്കും പ്രായം ചെന്ന ഞങ്ങൾക്കും രോഗം വരും. അതു കൊണ്ട് ദയവു ചെയ്ത് നീ ഞങ്ങളെപ്പറ്റി ഒന്നു ചിന്തിക്കൂ... നീ പോകരുത് മോനേ"...
അച്ഛനമ്മമാർ എന്തെല്ലാം പറഞ്ഞിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവൻ പോലീസിൻ്റെ കണ്ണുവെട്ടിച്ച് ചുറ്റിയടിക്കൽ തുടർന്നു കൊണ്ടേയിരുന്നു.
           എന്തായാലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനും കുടുംബത്തിനും രോഗലക്ഷണങ്ങൾ കാണാനിടയായി. ആരോഗ്യ വകുപ്പ് അവരെ ആശുപത്രിയിൽ ഐസൊലേഷനിലാക്കി. രോഗം കൂടി... അവർ ഒരു പാട് കഷ്ടപ്പെടേണ്ടി വന്നു.ബോധംകെട്ടും ബോധം വന്നും ശർദ്ദിലും പനിയും ചുമയും ശക്തമായ ശ്വാസതടസ്സവും അവർ അനുഭവിക്കേണ്ടി വന്നു.പല വിധ രോഗങ്ങൾ ഉള്ള അച്ഛനും അമ്മയും ആണ് ഏറെ ദുരിതങ്ങൾ അനുഭവിച്ചത്.
അങ്ങനെ ദിവസങ്ങൾക്കു ശേഷം ഡോക്ടർമാരുടേയും നഴ്സ്മാരുടേയും സ്നേഹപൂർണ്ണമായ പരിചരണം കൊണ്ടു തന്നെ അവർക്ക് കൊറോണയെ തോൽപ്പിക്കാൻ കഴിഞ്ഞു.
നാലുപേരും ഡോക്ടർമാർക്കും നഴ്സ് മാർക്കും ആരോഗ്യ പ്രവർത്തകർക്കും മനസുനിറഞ്ഞ് തൊഴുകൈകളോടെ നന്ദിയറിയിച്ചു.
         അവർ തിരികെ വീട്ടിലെത്തി. ... അപ്പോൾ തങ്ക നോർത്തു." ഞാനെന്തൊരു പാപിയാണ്.അച്ഛനും അമ്മയും ചേച്ചിയും എന്നെ നല്ല സ്വഭാവത്തിലേക്ക് കൊണ്ടുവരാൻ എന്തെല്ലാം ഉപദേശങ്ങൾ തന്നു. അന്ന് അതൊക്കെ അനുസരിക്കേണ്ടതായിരുന്നു. ഇപ്പോൾ ഞാനും എൻ്റെ കുടുംബവും എന്തുമാത്രം കഷ്ടപ്പെട്ടു. എൻ്റെ പ്രായമായ അച്ഛനമ്മമാരെപ്പറ്റി ഇത്രയും കാലം ഞാൻ ഓർക്കാതെ പോയി .കഷ്ടം തന്നെ."
ഈ സംഭവത്തിനു ശേഷം തങ്കൻ പുതിയ ഒരാളായി മാറി. അച്ഛനേയും അമ്മയേയുo ഇനി ജോലിക്കു വിടില്ലെന്നും താൻ ജോലിക്കു പോയി കുടുംബം പുലർത്തുമെന്നും അവൻ ഉറപ്പിച്ചു. ....
അങ്ങനെ അവൻ വീടിനും നാടിനും ഒരു വെളിച്ചമായി മാറി .........

 

കൃഷ്ണപ്രിയ .കെ
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ