എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/നിയമങ്ങൾ പാലിക്കുക രജ്യത്തെ രക്ഷിക്കുക
നിയമങ്ങൾ പാലിക്കുക രജ്യത്തെ രക്ഷിക്കുക
ഭയം വേണ്ട ജാഗ്രത മതി .മഹാമാരിയെ തോല്പിക്കുവാൻ വേണ്ടി സാമൂഹിക അകലം പാലിക്കുക . നാടിന്റെ നന്മക്കായി കൈകൾ വൃത്തിയായി കഴുകുക.വീട്ടിലെ ആഹാരാവശിഷ്ടങ്ങൾ പുറത്തു നിക്ഷേപിക്കരുത് .പകരം അത് ജൈവവളമായി ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുക .നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .മാലിന്യം പുഴയിലോ കടലിലോ നിക്ഷേപിക്കരുത് .അങ്ങനെ ചെയ്താൽ ജലം മലിനമായി തീരും .പുഴയിലും കടലിലും താമസിക്കുന്ന ചെറു മീനുകളും ചത്തു പോകും .അതുകൊണ്ടു മാലിന്യം പുറത്തു നിക്ഷേപിക്കാതിരിക്കുക .അതു നമുക്ക് തന്നെ ദോഷമായി തീരും .പലവിധ രോഗങ്ങളും വന്നേക്കാം .പകർച്ചവ്യാധിയെ തടയാം .നമ്മൾ മുൻകരുതലുകൾ എടുത്തതാൽ ഏത് മഹാമാരിയെയും അതിജീവിക്കാം .
|