ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/ടോമിൻെറ സങ്കടം
ടോമിൻെറ സങ്കടം
അയ്യോ ...കൊറോണ.. കൊറോണ.. ടോം ഞെട്ടി ഉണർന്നു. ക്ലോക്കിൽ സമയം ഒരു മണി. അവൻ തിരിഞ്ഞുെം മറിഞ്ഞും കിടന്നു നോക്കി. ഇല്ല , ഉറക്കം വരുന്നില്ല.. അവൻെറ മനസ്സിൽ ഒരു സങ്കട തിരയിളക്കം സിൽവർ സ്റ്റോമിലേക്ക് വിനോദ യാത്ര തീരുമാനിച്ച് എല്ലാം ഒരുക്കിയപ്പോഴാണ് ആദ്യത്തെ അവൻെറ വരവ്... അതു മുടങ്ങി. സ്കൾ പൂട്ടിയാൽ പപ്പ കൊണ്ടു പോകാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നീട് Sent off സ്വപ്നങ്ങളായിരുന്നു മനം നിറയെ.... പെട്ടന്നതാ വാർത്ത. സ്കൂളുകളെല്ലാം അടച്ചു പൂട്ടുന്നു. കരഞ്ഞുപോയി ഞാനും കൂട്ടുകാരും പരീക്ഷകൾ ഇല്ലത്രേ..സന്തോഷം തോന്നിയില്ല. നഷ്ടവേദനകൾ ഒാരോന്നായി അവൻെറ ഉറക്കം കെടുത്തി.. ഇന്ന് ആകെ പൂട്ടപ്പെട്ടിരിക്കുന്നു...കളിക്കാൻ കൂട്ടുകാർ വരുന്നില്ല. അവധിയാഘോഷങ്ങൾ ഇല്ലേയില്ല.. പക്ഷേ ഇന്നത്തെ ലോകത്തിൻെറ അവസ്ഥ.... എൻെറ നഷ്ടം എത്രയോ ചെറുതാ.....അവൻ പതിയെ പതിയെ ഉറക്കത്തിലേക്ക്...
|