ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ തന്ന തിരിച്ചറിവ്
കൊറോണ തന്ന തിരിച്ചറിവ്
ചൈനയിലെ വുഹാനിൽ നിന്ന് ലോകത്തിൻെറ നാനാഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെടാതെത്തിയ അതിഥി, കൊറോണ അഥവാ കൊവിഡ് 19. ഇതിനെയൊന്ന് കളിയാക്കി പറഞ്ഞാൽ പേര്.....കൊറോണ, വീട്ടുപെര് കൊവിഡ്, വയസ്സ് 19. അയ്യോ... കളിയാക്കണ്ട... കൂടെ പോന്നാലോ.... ഇവൻ വുഹാനിൽ എങ്ങനെയെത്തി ? ആര് ഉണ്ടാക്കി?.. ആരും പറഞ്ഞില്ല. നമ്മിലേക്കെത്തിയാൽ പനി, ചുമ, ന്യുമോണിയ ....തുടങ്ങുകയായി. പ്രതിരോധശക്തി കുറവാണെങ്കിൽ സ്ഥിതി ഗുരുതരം. ലോക് ഡൗണിനും ഗുണമുണ്ടായത്രേ....നമ്മെ വീട്ടിനകത്താക്കി ..ഒന്നുകൂടി പ്രകൃതിയോടടുപ്പിച്ചു. ചക്കയും, ചക്കക്കുരുവും മാങ്ങയും ഇഷ്ടവിഭങ്ങളായി... കൈ കഴുകാതെ ആഹാരം കഴിച്ചിരുന്നവർ കൈ കഴുകിത്തളരുന്നു. ആഢംബരങ്ങളില്ലാതെയും ചടങ്ങുകൾക്ക് ഭംഗിയുണ്ടെന്ന തിരിച്ചറിവ്. ഭരണക്കർത്താക്കളുടെ മികവ്, ആരോഗ്യപ്രവർത്തകരുടെ വില...പൊലീസുകാരുടെ പെടാപ്പാട് , സഹായഹസ്തങ്ങൾ .....അങ്ങനെ നീളുന്നു... ഈ മഹാമാരിക്കെതിതിരെ ഒന്നിച്ചൊന്നായി പോരാടാം.. ശുചിത്വവും സാമൂഹിക അകലവും പാലിക്കാം. മാസ്കും കയ്യുറയും ധരിക്കാം. പ്രാർത്ഥിക്കാം..
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം