ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

17:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

വിദ്യാലയം വിദ്യാലയം എന്റെ വിദ്യാലയമാണെന്റെ സ്വർഗ്ഗം..........
നല്ല സുഹൃത്തുക്കളും നല്ലോരദ്ധ്യാപകരും
ഉണ്ടെന്റെ വിദ്യാലയത്തിൽ.
സ്നേഹവും സന്തോഷവുമാണെന്റെ വിദ്യാലയം അടക്കുമ്പോൾ-
 കണ്ണുനീർ ഇറ്റുന്നത് എന്തുകൊണ്ടോ?
സ്വപ്നത്തിലും എന്റെ വിദ്യാലയം.
സുന്ദരിയായി നിൽക്കുന്നതെന്തുകൊണ്ടോ?
ഹൃദയങ്ങൾ ചേരുന്ന വിദ്യാലയത്തെ-
സ്നേഹിക്കാൻ പറ്റുന്നതെന്തുകൊണ്ടോ?
എന്റെ മുമ്പിൽ വിദ്യയേകിടുന്ന- വിദ്യാലയത്തെ മറക്കുവാനാകുമോ?
നന്മയും സ്നേഹവുമാണെന്റെ വിദ്യാലയം
വിദ്യാലയമാണെന്റെ സ്വർഗ്ഗം.
വിദ്യാലയമാണെന്റെ സ്വർഗ്ഗം...സ്വർഗ്ഗം

 

പേര്- അജ്മി നിസാജ്
4 B ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020