ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം

വിദ്യാലയം വിദ്യാലയം എന്റെ വിദ്യാലയമാണെന്റെ സ്വർഗ്ഗം..........
നല്ല സുഹൃത്തുക്കളും നല്ലോരദ്ധ്യാപകരും
ഉണ്ടെന്റെ വിദ്യാലയത്തിൽ.
സ്നേഹവും സന്തോഷവുമാണെന്റെ വിദ്യാലയം അടക്കുമ്പോൾ-
 കണ്ണുനീർ ഇറ്റുന്നത് എന്തുകൊണ്ടോ?
സ്വപ്നത്തിലും എന്റെ വിദ്യാലയം.
സുന്ദരിയായി നിൽക്കുന്നതെന്തുകൊണ്ടോ?
ഹൃദയങ്ങൾ ചേരുന്ന വിദ്യാലയത്തെ-
സ്നേഹിക്കാൻ പറ്റുന്നതെന്തുകൊണ്ടോ?
എന്റെ മുമ്പിൽ വിദ്യയേകിടുന്ന- വിദ്യാലയത്തെ മറക്കുവാനാകുമോ?
നന്മയും സ്നേഹവുമാണെന്റെ വിദ്യാലയം
വിദ്യാലയമാണെന്റെ സ്വർഗ്ഗം.
വിദ്യാലയമാണെന്റെ സ്വർഗ്ഗം...സ്വർഗ്ഗം

 

പേര്- അജ്മി നിസാജ്
4 B ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത