വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

16:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നശീകരണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലുടെ നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം. നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് പരിസ്ഥിതി എന്ന് പറയുന്നത്. എന്താണ് പരിസ്ഥിതിയെ കുറിച്ച് പറയുന്നതിലെ പ്രാധാന്യം നിറയെ കല്പവൃക്ഷങ്ങളും വയലുകളും, ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ സ്വന്തം കേരളം. എന്നാൽ ഇന്ന് വയലുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിഇരിക്കുന്നു ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ് ജീവജാലങ്ങൾക്ക് എല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട് അതുപോലെതന്നെ പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനമുള്ള താക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള മാർഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ട് നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതി സമ്പത്തുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു തുടങ്ങി വെള്ളം, വായു, മണ്ണ്, ഭക്ഷണം, ഇവയിലെല്ലാം തന്നെ വിഷ മാലിന്യങ്ങൾ അ ടങ്ങിയിരിക്കുകയാണ്. പരിസ്ഥിതി എന്നത് ഓരോ വ്യക്തികളുടെയും കളുടെയും ജീവികളുടെയും ചുറ്റുപാടുകൾ മാത്രമാണ് ശരിയായ ക്രമത്തിലും ഘടന ത്തിലും ചുറ്റുപാടുകളിലും ജീവികളിലും കൂടി സൃഷ്ടിച്ചെടുക്കുന്ന താണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
Move your mouse to view the photo in 3D


 

മെറിൻ മരിയ ബിജു
1 A വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം