16:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIMALAMBIKA LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം അധിവസിക്കുന്ന നമ്മുടെ ചുറ്റുപാട് പരിസ്ഥിതിയാണ്. നമുക്കറിയാം ഇന്നത്തെ നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥ. പുരാതന കാലത്ത് നമുക്കറിയാം നമ്മുടെ പരിസരത്ത് അല്ലങ്കിൽ പ്രകൃതിയിൽ ഏത് തരത്തിലുള്ള ജീവജാലങ്ങളേയും കാണാൻ സാധിക്കുമായിരുന്നു.ഇവയിൽ ഭൂരിഭാഗവും വംശനാശ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണവും ലോകജനതയ്ക്ക് അറിയാവുന്നതാണ്. നാം പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി ചൂഷണം ചെയ്തു കഴിഞ്ഞു.
നമ്മുടെ വനസമ്പത്തും പക്ഷിമൃഗാദികളും എന്തിന് മനുഷ്യരാശി തന്നെ പരിസ്ഥിതിയുടെ ദുർവിനിയോഗം കാരണം നശിക്കുകയാണ്. പല രീതിയിലുള്ള മനുഷ്യൻ്റെ ക്രമക്കേടുകൾ തന്നെയാണ്. ഇതിൻ്റെ കാരണം പ്രകൃതിദത്തമായ വനങ്ങൾ നശിപ്പിക്കുന്നു. നമ്മുടെ നദികളെല്ലാം തന്നെ മലിനപ്പെട്ടിരിക്കുകയാണ്. നദികളും അരുവികളും എല്ലാം തന്നെ മലിനമാകുന്നത് എങ്ങനെയെന്ന് വളരെ വ്യക്തമായി നമുക്കറിയാം. നിരവധി ഫാക്ടറികൾ, ഫ്ലാറ്റുകൾ ഇവയെല്ലാം തന്നെ നദീതീരങ്ങളെയോ കായലുകളെയോ ഒക്കെ കേന്ദ്രീകരിച്ചാണ് ഇവയെല്ലാം നിർമ്മിക്കുന്നത് ഇവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന മാലിന്യങ്ങൾ നദികളിലാണ് എത്തപ്പെടുന്നത്. അവിടെ നിന്ന് സമുദ്രങ്ങളിലേക്കും ഇതെല്ലാം സമുദ്ര വിഭവങ്ങളേയും ഹാനികരമായി ബാധിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഏതെടുത്താലും വിഷമാണ്. ഇന്ന് പരിസ്ഥിതി പല രീതിയിലുള്ള മലിനീകരണമാണ് നേരിടുന്നത്. വായു മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ നിരവധി.
ഇന്നത്തെ സാഹചര്യത്തിൽ എല്ലാ ദിവസങ്ങളിലും വളരെയധികം പ്രത്യേകത നിറഞ്ഞതാണ് ഇതിൻ്റെ ആവശ്യകത എന്താണന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.അങ്ങനെയുള്ള ദിവസമെങ്കിലും ജനങ്ങൾ ബോധവാൻമാരാകുന്നതിലും ചിന്തിക്കുന്നതിനും വേണ്ടിയാണ് . ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ് എന്ന് നമുക്കറിയാം എന്തിനാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത് എന്ന് നമ്മളിൽ പലരെങ്കിലും ചിന്തിച്ചു കാണും.
പിന്നെ ഒരു കാര്യം ഈയിടെയെല്ലാം പലവിധത്തിലുള്ള വാർത്തകൾ നാം വായിച്ചു.വായു മലിനീകരണം വൻതോതിൽ കുറഞ്ഞു. സമുദ്രതീരങ്ങളിൽ പണ്ടത്തെപ്പോലുള്ള ചെറിയ ജീവജാലങ്ങൾ കാണപ്പെടുന്നു. വലിയ ഒരു കാര്യം നാം വായിച്ചത് ഓസോൺ പാളിയിലുണ്ടായിരുന്ന സുഷിരം അടഞ്ഞുവെന്നാണ്. ഇങ്ങനെ നിരവധി കാര്യങ്ങൾ കാണാൻ സാധിക്കും .ഇതിൽ നിന്ന് പല കാര്യങ്ങും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തിനേറെ മാനവരാശിയുടെ പ്രവർത്തനഫലമായി ആണ് ഇതെല്ലാം തന്നെ ഉണ്ടാക്കുനത്.പ്രളയത്തിൻ്റെ കാര്യവും മറിച്ചല്ല. പരിസ്ഥിതിയെ കുറിച്ച് എന്തെഴുതിയാലും നിർത്താൻ സാധിക്കില്ല. എങ്കിലും തൽക്കാലം ഒരു വിരാമം ആവശ്യമാണ്.