രാവിലത്തെ പണി കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കാറുണ്ടെന്നും
ഉച്ചയൂണ് കഴിഞ്ഞെന്നും
രണ്ടാളും ഉറങ്ങാറുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെവന്ന കൊറോണയാണ് കാട്ടിത്തന്നത്
ഇനി വരും നാളുകളിൽ നന്മയുടെ
കാഴ്ചകൾ നിറയട്ടെ..