(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലവരായി വാഴാൻ
ഉഷസന്ധ്യയിൽ ഉണരണം
ദൈവത്തെ സ്തുതിക്കണം
അച്ഛനെയും അമ്മയെയും
നന്ദിയോടെ ഓർക്കണം
അറിവിനെ അമൃതമായി കരുതണം
അറിവ്തന്ന ഗുരുവിനെ
ശിരസ്സ്താഴ്ത്തി വണങ്ങണം
വലിയവരെ മാനിക്കണം
എളിയവരെ സ്നേഹിക്കണം
നല്ല കൂട്ട്കൂടണം
നല്ല വാക്ക് കേൾക്കണം
നന്നായി പഠിക്കണം
നല്ല മാർക്ക് വാങ്ങണം
നാടിനൊരു ദീപമായി
നല്ലവരായി വാഴണം