സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം
കൊറോണ നൽകിയ പാഠം
പത്താം ക്ലാസ്സ് തുടങ്ങിയതിൽപ്പിന്നെ വളരെ കുറച്ചു സമയം മാത്രമേ എനിക്ക് ഇങ്ങനെ മുറ്റത്ത് അമ്മുമ്മയുടെ കൂടെ കറങ്ങി നടക്കാൻ കഴിയുമായിരുന്നുള്ളു. അപ്പോഴൊക്കെ അമ്മുമ്മ മരങ്ങളോടും ചെടികളോടും സംസാരിക്കുമായിരുന്നു.പ്രത്യേകിച്ച് തെക്കുവശത്ത് നിൽക്കുന്ന പ്ലാവിനോട്. " മക്കളേ, എനിക്ക് കൈയ്യെത്തുന്നിടത്ത് ,ദാ ഇവിടെ വേണം ചക്ക പിടിക്കാൻ ". പ്ലാവിനെ തലോടിക്കൊണ്ട് അമ്മുമ്മ പറയുമായിരുന്നു. അന്നൊക്കെ അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. ഇപ്രാവശ്യം ചക്ക പിടിച്ചപ്പോഴാണ് അതെനിക്ക് മനസ്സിലായത്. അമ്മുമ്മ പറഞ്ഞതു പോലെ കൈയ്യെത്തുന്നിടത്തു മൂന്ന് ചക്ക .അത് വലുതായി. വിളഞ്ഞു. അതിന്റെ മധുരം എല്ലാവർക്കും പങ്കിട്ടു. എനിക്ക് അതിശയം തോന്നി. മരങ്ങൾ മനസ്സിലാക്കുന്നു. ഒരു പക്ഷേ മനുഷ്യനേക്കാൾ. അതു കൊണ്ടായിരിക്കാം പൂർവ്വികർ ഉത്തമവൃക്ഷമായി പ്ലാവിനെ കണക്കാക്കിയിരുന്നത്.<
|