സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം.
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം.
നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന പ്രകൃതിയിലെ സകല വസ്തുക്കളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പരിസ്ഥിതി. ഈ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിക ലൊന്നാണ് പാരിസ്ഥിതി മലിനീകരണം . ഇത് മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു . കോവിഡ് എന്ന വൈറസിനു മുന്നിൽ മനുഷ്യരാശി തന്നെ പകച്ചു നിൽക്കുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?. ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ വൃത്തിഹീനമായ മാംസക്കച്ചവട കേന്ദ്രമായ മാർക്കറ്റിൽ നിന്നും മൃഗങ്ങളിൽലുടെ മനുഷ്യരിലേക്ക് പടർന്നതാണ് ഈ കൊറോണ വൈറസ്. വുഹൻ നഗരത്തിലെ മാംസക്കച്ചവടം കേന്ദ്രത്തിലെ പരിസ്ഥിതി മലിനീകരണവും അവിടെയുള്ള വ്യക്തികളുടെ ശുചിത്വമില്ലായ്മ മൂലമാണ് ഈ വൈറസ് ഇന്ന് മാനവരാശിക്ക് തന്നെ ഭീഷണിയായി വ്യാപിച്ചിരിക്കുന്നത് .നാളിതുവരെ ഈ വൈറസിനെതിരെ ഒരു വാക്സിനുകളും കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ആയതിനാൽ ഈ വൈറസ് പടർന്നുപിടിക്കുന്നത് തടയുന്നതിനായി നാം ചെയ്യേണ്ടത് പാരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക എന്നതാണ്. ആയതിനാൽ ഈ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും വ്യക്തിശുചിത്വം പാലിച്ചു കൊണ്ടും ഈ മഹാമാരിയെ നമുക്ക് അ പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ