എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ(കവിത)

കൊറോണ(കവിത)

കൊറോണ എന്ന മഹാമാരിയിൽ നീറുന്നിയീലോകം
സ്വപ്നങ്ങളും ആശകളും ബാക്കിയാക്കി
കാർന്നുതിന്നീടുന്നീയാ ലക്ഷങ്ങളുടെ ജീവനിന്നും
വുഹാനിൽ നിന്നും എത്തി
പടർന്നു ഭൂഗോളമെങ്ങും
സ്തംഭിച്ചിടുന്നു ജനജീവിതം
ഇരുളിന്റെ ആത്മാവിൽ കണ്ണീർ
പൊഴിച്ചിടുന്നു ഉറ്റവർ ഉടയവർ
നഷ്ടത്തിൽ പേരിടുന്നു നൊമ്പരം
വീട്ടിൻ അകത്തളങ്ങളിൽ കെട്ടിയിട്ട് കൊറോണ
ഉത്സവമില്ല ആഘോഷമില്ല
ആരവാരങ്ങളൊന്നുമില്ലാതെ ഒരുക്കിടുന്നു ജനം
ഒന്നായി ലോകമിന്ന് ഒരുമിച്ച് നിന്ന്
പോരാടിടാം ഈ മഹാമാരിക്കെതിരെ.....

 

ഫാത്തിമ റിയ.പി
7A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത