ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

11:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mt knpy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 5 }} ആരോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

ആരോഗ്യം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വ ത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കണ്ണ് തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനുംഎന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്?

ഇത് നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിനെയും പ്രശ്നമാണ്. ആരും കാണാതെ യാണ് പൊതുസ്ഥലങ്ങളിൽ ചിലർ മാലിന്യം വലിച്ചെറിയുന്നത്... ഇതൊരു ശീലമായി മാറുകയാണ്... ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ യ്ക്കു കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല

ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. നമ്മൾ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്... അപ്പോൾ വ്യക്തിശുചിത്വം കൈ വരും, തുടർന്ന് പൊതു ശുചിത്വവും സമൂഹ ശു ചിത്വവും ഉണ്ടാകും. നമ്മുടെ നാട് നന്നാവുകയും ചെയ്യും

അഭിരാമി. എം
8 D ഗവ. ഗേൾസ് എച്ച്.എസ്സ്.എസ്സ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത