സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം

11:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpetervlathankara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം

നാം ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. പണ്ട് മനുഷ്യർ പ്രകൃതിയെ ആശ്രയിച്ച് ജീവിച്ചിരുന്നു. പ്രകൃതിയിൽ ഇന്ന് മരങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. മനുഷ്യർ തന്റെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടിനശിപ്പിക്കുകയാണ്. ഇനിയും അനേകായിരം തലമുറകൾ കടന്നുപോകേണ്ട ഈ മണ്ണിൽ, അവർക്ക് ജീവിക്കാൻ കഴിയാത്ത വിധം എല്ലാം ഉപയോഗിച്ചു തീർക്കാൻ ആരാണ് നമുക്ക് അവകാശം തന്നത്? പ്രകൃതിയെ സംരക്ഷിക്കുകയെന്നത് മനുഷ്യരായ നാമോരോരുത്തരുടേയും കടമയാണ്. നാം ജീവിക്കുന്ന ഈ ഭൂമി ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാം ശ്വസിക്കുന്ന ജീവവായു, അത് നിർമ്മിക്കാൻ സസ്യങ്ങളുടെ ഇലകൾക്ക് മാത്രമേ കഴിയു. അതിനായ് നമുക്ക് മരങ്ങൾ നട്ടു പിടിപ്പിക്കാം. ഇന്ന് നമ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക്ക് ഉപയോഗം. പ്ലാസ്റ്റിക്ക് ഉപയോഗത്തിലൂടെ നാം നമ്മുടെ ജീവനു തന്നെ ആപത്തു വരുത്തുകയാണ്. ഇനിയും കൂടുതൽ മരങ്ങൾ നമ്മൾ വെച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്. ഓസോൺ പാളികൾക്ക് ഇന്ന് വിള്ളൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ കാരണം മനുഷ്യരായ നാം തന്നെയാണ്. വരും തലമുറയ്ക്കായി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും പ്ലാസ്റ്റിക്ക് പൂർണ്ണമായി നിർമ്മാർജനം ചെയ്യുകയും ചെയ്യാം . അതിനായി നമ്മുടെ രാജ്യത്തിലെ ഭരണാധികാരികൾ അക്ഷീണം പ്രവർത്തിക്കുന്നു എന്നത് പ്രശംസനീയമായ വസ്തുതയാണ്. പ്രകൃതിയുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളായ വെള്ളപ്പൊക്കം ,ഉരുൾപ്പൊട്ടൽ എന്നിവയെല്ലാം ഒരു തരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഖ്യാതങ്ങളാണ് . ഒരുമയോടെ നിന്ന് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ഇത്തരത്തിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകളും നമ്മുടെ ഇടയിൽ വിജയപ്രദമാക്കുന്നതിനെല്ലാം നന്ദി പറയുകയും, അതിലുപരി ഒരുമിച്ച് നിന്ന് പോരാടുകയും ചെയ്യാം. അങ്ങനെ നാളെയുടെ നല്ല വാഗ്ദനങ്ങളായി നമ്മുടെ പരിസ്ഥിതിയെ കാത്തു പരിപാലിച്ചുകൊണ്ട് നമുക്ക് മുന്നേറാം.



അനഘ ബി ആർ
V C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം