എന്റെ മനസ്സിൻ മാന്ത്രിക വീണയിൽ കരുതലായ് തിളങ്ങിടും അച്ഛൻ കാഴ്ചകൾക്കപ്പുറം ലോകമുണ്ടെന്നെന്നെ പഠിപ്പിച്ചോരച്ഛൻ ദുഃഖങ്ങൾ പങ്കിടാൻ സാന്ത്വനസ്പർശമായി എന്നും അരികിലെൻ അച്ഛൻ അച്ഛനല്ലാതെ മറ്റാരാണെൻ ദൈവം ഇനിനിയൊരു ജന്മമുണ്ടെങ്കിലീ ഭൂമിയിൽ അച്ഛന്റെ മകളായി പിറന്നീടണം