എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/ബ്രെയ്ക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രെയ്ക്ക് ദി ചെയിൻ

 
നീയറിഞ്ഞോ കൊറോണ
നമ്മുടെ നാട്ടിലും വന്നെന്ന്
ലോകം മൊത്തം ഇവനാണേ..
വാർത്തയിലെല്ലാം ഇവനാണേ
എൻ്റെ കളിപ്പാവപോൽ
ഇവനും മെയ്ഡ് ഇൻ ചൈന്യാണേ
ഇത്തിരിക്കുഞ്ഞനെന്നാലും
ഒത്തിരി ജീവനെടുത്തല്ലോ
പണ്ടു പടർന്ന മഹാമാരികളെ
ചെറുത്തു നിർത്തിയ മാനവർ നമ്മൾ
ഇവനേയുംവിടില്ല നമ്മൾ
ചെറുത്തു തന്നെ തോൽപ്പിക്കും
കൊറോണയെ നീ സൂക്ഷിച്ചോ
ഇച്ചങ്ങല ഞങ്ങൾ പൊട്ടിക്കും




ഇതൾ . ബി . ജെ
4 A എ.എൽ.പി.എസ്.പേരടിയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം