ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജീവൽസ്പന്ദനങ്ങൾ
ജീവൽസ്പന്ദനങ്ങൾ
ഭൂമിയിലെ സകല ജീവജാലങ്ങളും ജീവൻ നിലനിർത്തുന്നത് ശ്വസനപ്രക്രീയയിലൂടെ ആണ്. വായു എത്രത്തോളം ശുദ്ധമാണോഅത്രത്തോളം ആരോഗ്യകരമായിരിക്കും ജീവജാലങ്ങളും.എന്നാൽ ഇന്ന് അന്തരീക്ഷവായു ഏറെ മലിനമായിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അഗ്നിപർവ്വത സ്ഫോടനങ്ങൾ ,കാട്ടുതീ, പൊടിക്കാറ്റ്, ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ജന്തു സസ്യ വിഭാഗങ്ങളുടെ ജ്വലനം, താപോർജ്ജ നിലയങ്ങൾ ,രാസ വ്യവസായങ്ങൾ, ഇലക്ട്രോണിക്സ്, തുണി ഇരുമ്പു ഉരുക്ക് വ്യവസായം, മോട്ടോറുകളുടെ ജ്വലനം അങ്ങനെ പലതും വായു മലിനീകരണത്തിനു കാരണമാകും. സൾഫർ ഡൈഓക്സൈഡ് നൈട്രജൻ ഓക്സൈഡുകൾ ബെൻസീൻ സൂക്ഷ്മ കണങ്ങൾ എന്നിവ ശ്വാസകോശ സംബദ്ധ’മായ രോഗങ്ങൾക്ക് കാരണമാകുന്നു. ചുമ നെഞ്ചുവേദന ശ്വാസതടസ്സം എന്നിവയ്ക്ക് ഓസോൺ കാരണമാകും. സൂഷ്മ കണങ്ങളും മൂടൽമഞ്ഞും ചേർന്നുണ്ടാകുന്ന സ്മോഗ് ഇലകളുടെ പുറത്തുള്ള ആവരണത്തെ നശിപ്പിക്കുന്നു. അത് ജലനഷ്ടത്തിനു കാരണമാകുന്നു.പ്രകാശസംശ്ശേഷണത്തെ തടസ്സപ്പെടുത്തുന്നു.ഇലകൾ മഞ്ഞ നിറത്തിൽ വാടി വീഴും.പല വാതകങ്ങളും ചായപ്പണികളുടെയും നിറം കൊടുക്കും.ഇരുമ്പ്, ഉരുക്ക് എന്നിവ തുരുമ്പിക്കാനിടയാക്കും. ബെൻസോ പൈറിൻവാതകം ലുക്കീമിയക്ക് കാരണമാകും. ആസ്ബറ്റോസ് ക്യാൻസറിന് ഇടയാക്കും. ചില കീടനാശിനികൾ, കളതാശിനികൾ എന്നിവ ത്വക് രോഗങ്ങൾക്കും നാഡീ സംബന്ധമായ രോഗങ്ങൾക്കും അന്തസ്രാവ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾക്ക് കാരണമാകുന്നു .ഇവയിൽ തന്നെ ഓർഗാനോ ക്ലോറൈഡ് വിഭാഗത്തിൽ പെട്ടതും മെർക്കുറിയും ചേർന്നുണ്ടാകുന്നവ അത്യന്തംമാരകമാണ്.അതു പോലെ തന്നെ അമ്ള മഴക്കും കാരണമാകുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള പുകയിലെ സൾഫർ ഓക്സൈഡ് ,നൈട്രജൻ ഓക്സൈഡ് എന്നിവ അന്തരീക്ഷത്തിലെ ഈർപ്പവുമായി കലർന്ന് സൾഫ്യൂറിക് അമ്ളവും നൈട്രിക് അമ്ളവും ഉണ്ടാകും. മഴവെള്ളത്തോടൊപ്പം ഇത് ഭൂമിയിൽ എത്തും.പെട്രോളിയം ശുചീകരണശാലകൾ , സൾഫർ കൂടുതലുള്ള കൽക്കരി കത്തിക്കുന്ന വ്യവസായശാലകൾ എന്നിവയും അമ്ള മഴക്ക് കാരണമാകുന്നു. ഇതിനുള്ള പരിഹാരമാർഗ്ഗം വ്യവസായശാലകൾ സ്ഥാപിക്കുമ്പോൾ തന്നെ മലിനീകരണം തടയാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കണം. അരിപ്പകൾ, സ്ക്രബുകൾ എന്നിവ ഉപയോഗിച്ച് സൂക്ഷ്മ കണികകളെ അരിച്ചു മാറ്റിയതിനു ശേഷം വായു പുറത്തുവിടണം.പുക കഴലിൻ്റെ നീളം കൂട്ടുക, സൗരോർജം ,ജൈവോർജം തുടങ്ങിയവ ഉപയോഗിക്കുക. യന്ത്രസംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് പുറത്തു വിടുന്ന വാതകങ്ങളുടെ അളവ് കുറക്കുക, മോട്ടോർ വാഹനങ്ങളിൽ ആൻ്റി പൊലൂഷൻസംവിധാനം ഘടിപ്പികുക ,വാഹനങ്ങൾ ഇലക്ട്രിക്കൽ ആക്കുക, വീടുകളിൽ പുക നിയന്ത്രിത അടുപ്പുകൾ ഉപയോഗിക്കുക, സൗരോർജം പരമാവധി പ്രയോജനപ്പെടുത്തുക. ഇങ്ങനെ വായു മലിനീകരണത്തെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച് പ്രകൃതിയെയും ജീവജാലങ്ങളേയും നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |