(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി
മാനവരാശിയെ പലതും പഠിപ്പിക്കാൻ
മണ്ണിൽ പിറന്ന നിശബ്ദനായ
കൊലയാളിയാണ് നീ .
മറുനാട്ടിൽ ജനിച്ച നീ
ഉലകമൊക്കെയും നിന്റെ
വിരല്തുമ്പിലിട്ടു നീ അമ്മാനമാടുന്നു .
പലതു ത്യജിക്കാനും
പലതു കൈക്കൊള്ളാനും
മാനവനെ പഠിപ്പിച്ചു നീ .
എങ്കിലും കൊറോണേ
നിന്റെ കാൽക്കീഴിൽ
ഞങ്ങൾ അമരില്ല
സ്വന്തമായി തീർത്ത
ബന്ധനത്തിലിരുന്നു
കണ്ണി പൊട്ടിച്ചു നിന്നെ
തുരത്തും ഞങ്ങൾ ഒറ്റക്കെട്ടായി
അളകനന്ദ R
3 B ജി.എൽ.പി.എസ്സ് പല്ലന അമ്പലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത