ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
ഈ കോവിഡ് അവധിക്കാലത്ത് എൻ്റെ വീടിനു മുമ്പിലുള്ള മാവിൽ ഒരു കിളി കൂടുകൂടി.വെളുപ്പും കറുപ്പുമുള്ള സുന്ദരൻ കിളി.അമ്മ മണ്ണാത്തിപ്പുള്ള് എന്നതാണതിൻ്റെ പേര് എന്ന് പറഞ്ഞു തന്നു. എനിക്ക് കിളികളെ വലിയ ഇഷ്ടമാണ്. എന്നും രാവിലെ കിളിയുടെ പാട്ടുകേട്ടായിരുന്നു ഞാൻ ഉണരുന്നത്. ഞാനും ചേച്ചിയും മാവിനു ചുറ്റും അരി വിതറും, ചെറിയ പാത്രത്തിൽ വെള്ളവും വെച്ചു കൊടുക്കും , ചിലപ്പോൾ അത് അരി കൊത്തിതിന്നും, സന്ധ്യയാകുമ്പോൾ തിരിച്ചെത്തും. വിഷുവിന് ഞാനും ചേച്ചിയും അമ്മയുടെ ഫോണിൽ കിളിയുടെ പാട്ട് പിടിച്ചെടുത്തു. ഒച്ചയുണ്ടാക്കാതെ സന്ധ്യയ്ക്കും രാത്രിയിലും മാവിൻ്റെ ചുവട്ടിൽ ചെന്ന് അതിനെ നോക്കും. കിളി എൻ്റെ സ്വന്തമായതുപോലെ, പക്ഷേ കഴിഞ്ഞ ദിവസം മുതൽ ആ കിളി വരുന്നില്ല. എനിക്കു വലിയ വിഷമമായി. ഞാനും ചേച്ചിയും എന്നും വൈകിട്ട് ആ കിളിയെ കാത്തിരിക്കുന്നു. എന്നെങ്കിലും വരുമായിരിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ