സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും.

നമ്മൾ അതിജീവിക്കും

പ്രകൃതിദുരന്തങ്ങളേയും മനുഷ്യനിർമ്മിത ദുരന്തങ്ങളേയും അതിജീവിച്ച ലോകത്തിലാണ് നമ്മുടെ ജീവിതം. പട്ടിണിയും ലോകമഹായുദ്ധങ്ങളും അതീജീവിച്ച് നിരന്തരമായിട്ടുള്ള പ്രകൃതി ദുരന്തങ്ങളെ ധൈര്യമായി നേരിട്ടാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. മൂന്നാം ലോക മഹായുദ്ധമായിപ്പോലും വ്യഖ്യാനിക്കപ്പെടുന്ന കൊവിഡ് - 19 എന്ന കൊറോണ വംശത്തിലെ കൊറോണ വൈറസിനെയും മനുഷ്യവർഗ്ഗം തങ്ങളുടെ നിലനിൽപിനായി സധൈര്യം നേരിടുകയാണ്. പ്ലേഗിനേയും , വസൂരിയേയും, കോളറയെയും വരുതിയിലാക്കിയ അനുഭവജ്ഞാനമാണ് നമുക്ക് കൂടെയുള്ളത്.

മനുഷ്യരാശി അഭിമുഖികരിച്ചതിൽ വെച്ച് ഏറ്റവും ഭയാനകമായ മഹാമാരിയായി മാറുകയാണ് കോവിഡ് - 19.

ലോകത്തിലെ വൻകിട രാജ്യങ്ങൾ പോലും കോവി ഡിന്റെ മുന്നിൽ മുട്ടുമടക്കുകയാണ്. ജീവന്റെ വില ഓരോ മനുഷ്യനും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ മഹാമാരിയെ തുടച്ചു നീക്കാൻ നമ്മുടെ ഗവൺമെന്റും ,ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്തരും കഠിന പരിശ്രമത്തിലാണ്. അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നതിലൂടെ നമുക്കും അതിൽ പങ്കാളികളാകാൻ സാധിക്കും.

വ്യകതി ശുചിത്വം, പരിസര ശുചിത്വം ,സാമൂഹിക അകലം ,തുടങ്ങിയവയാണ് അതിജീവനത്തിലേയ്ക്കുള്ള മാർഗ്ഗങ്ങൾ." സാമൂഹിക അകലം " എന്നത് മുദ്രാവാക്യമായെടുത്ത് ലോകം മുഴുവൻ തങ്ങളുടെ വീടുകളിൽ കഴിയുകയാണ്. കുട്ടികൾക്ക് ഇത് നല്ലൊരു അവധിക്കാലമായിരുന്നു, എന്നാൽ പ്രതിരോധത്തിന്റെ ഭാഗമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. നിരത്തിൽ വാഹനങ്ങൾ കുറഞ്ഞു. ഷോപ്പിങ്ങ് മാളുകൾ അടച്ചു പൂട്ടിയിരിക്കുന്നു. ഇതെല്ലാം നമ്മുടെ സംരക്ഷണത്തിന്നു വേണ്ടി നമ്മൾ തന്നെ തിരഞ്ഞെടുത്ത മാർഗ്ഗങ്ങളാണ്. ജീവന്റെയും മരണത്തിന്റെയും ഇടയിലാണ് നാം ഓരോരുത്തരും.

പ്രളയത്തെയും നിപ്പയേയും അതിജീവിച്ച നമ്മൾക്ക് കോവിഡിനേയും അതിജീവിക്കാൻ സാധിക്കും. അതിനായി പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകാം. പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിർത്ത് തുടങ്ങുന്ന പുലരിക്കായ് നമുക്ക് കാത്തിരിക്കാം.....





അന്നാജിത്ത് എ എസ്
v C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം