സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം

22:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ ലോകം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ ലോകം

ലോകത്തെ മരണകെണിയിൽ കുടുക്കിയ കൊറോണ എന്ന കോവിഡ് 19 ഈ ലോകം മുഴുവൻ പടർന്നുപിടിക്കുകയാണ്.കൊറോണാ ഏറ്റവും കൂടുതൽ ഭീതിപ്പെടുത്തുന്ന രാജ്യമാണ് അമേരിക്ക.അമേരിക്കയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ന്യൂയോർക്ക്.

                      			ചൈനയിലെ വുഹാനിൽനിന്നാരംഭിച്ച് ലോകമെങ്ങും പടരുന്ന കോവിഡ് 19നമ്മുടെ ഇന്ത്യയിലും പടർന്നുപിടിക്കുകയാണ്.ഇതുവരെ ഒട്ടേറെ ജീവനുകൾ  കൊറോണ എടുത്തിട്ടുണ്ട്.ഒത്തിരിയേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊറോണ വൈറസിനേയും ചെറുത്തുനില്ക്കാനാവും.ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ വീട്ടിൽതന്നെ സമയം ചെലവഴിക്കുക.അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകാ.പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക.ഇടക്കിടെ കൈ സോപ്പോ ഹാൻഡ് സാനിറ്റെസറോ ഉപയോഗിച്ചു കഴുകുക

പ്രളയത്തെയും ഒാഖിയെയും ഒരുമിച്ചു നിന്ന് നേരിട്ട നമ്മൾ ഈ മഹാമാരിയെയും നേരിടും സാമൂഹിക അകലം പാലിച്ചുകെണ്ട് വീട്ടിൽ ഇരിക്കാം.സുരക്ഷിതരാകാം.കൊറോണയെ.ഒരുമിച്ച് നേരിടാം ഈ കൊറോണയെന്ന മഹാവിപത്തിനെ.


എമ്മിൽ മാത്തുകുട്ടി
8 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം