ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/കൂടിനുള്ളിൽ

22:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jebin John Samuel (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കൂടിനുള്ളിൽ <!--തലക്കെട്ട് -സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടിനുള്ളിൽ


എന്താണമ്മേ, നാം ഈ 'കൂടിനുള്ളിൽ'?
പുലിയും കടുവയും സിംഹവും പോലെ
നാം ഈ 'കാഴ്ച ബംഗ്ലാവിൽ '
കൂട്ടിലടയ്ക്കപ്പെട്ടു പോയോ..?
നിഷ്കളങ്കഹൃദയത്തിൽ നിന്ന്
പൊന്തി വന്ന നിരാശാനിർഭരമായ ചോദ്യം...

അൽപ്പം മൗനം... സ്തബ്തമൌനം...
ശേഷം മകളെ പുണർന്നാമാതാവ്
തൻ പ്രിയപുത്രിയോടായ് മൊഴിഞ്ഞു
മകളെ! ഇത് 'കൊറോണകാല'മല്ലേ?
നാം വലിയൊരു വിപത്തിനെ നേരിടുകല്ലേ...
അകത്തിരിക്കണം, അകന്നിരിക്കണം
സ്വച്ഛസുന്ദരശീലം വളർത്തണം...

കുതുകത്തോടിത് ശ്രവിച്ച ബാലിക
പറഞ്ഞതാവിത്; അയ്യോ അമ്മേ അപ്രകാരമോ
ഒന്ന് ഞാൻ ചൊല്ലാം എൻ അമ്മേ
"ചെക്ക് എന്ന ദേശത്തിൻ നോട്ടല്ലേ കൊറോണ "
മകളെ, അത് വേറെ;ഇത് വേറെ, ഇവൻ ഭീകരനാ...
അമ്മ ചൊന്നാൾ, മകളെ നാം പാലിക്കുക സംയമനം
ഈ സാംക്രമികവ്യാധിയെ നാമൊന്നായ് തുരത്തും...!
ധീരതയോടെ നാം മുന്നോട്ട് ;വിജയം സുനിശ്ചിതം !
അകലം ശരീരത്തിന്, മനസ്സുകൾ ആലിംഗനം ചെയ്യട്ടെ.. !

ജെബിൻ ജോൺ സാമുവേൽ
11 A ഗവ ഹയർ സെക്കണ്ടറി സ്കൂൾ, കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത