എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ
അതിജീവനത്തിന്റെ നാൾവഴികൾ
സഭ കൂടാൻ സമയമായി ഇനിയും കാക്കയും കഴുകനും ഉറുമ്പുകളും എത്തിച്ചേർന്നിട്ടില്ല. എല്ലാ മൃഗങ്ങളുടെയും മുഖത്ത് ഭീതി ഉള്ളതായി സിംഹത്തിനു തോന്നി. കാക്കയുടെയും കഴുകന്റെയും ശുചീകരണ പരിപാടികൾ ഇനിയും തീർന്നിട്ട് ഉണ്ടാവില്ല. സിംഹം സഭാ നടപടിക്രമങ്ങളിലേക്ക് നീങ്ങി. ഞാൻ ഇന്ന് ഇവിടെ ഇത്രയും പെട്ടെന്ന് ഈ സഭ കൂടാൻ കാരണം ലോകത്തെ നടുക്കികൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ പറ്റി ചില കാര്യങ്ങൾ അറിയിക്കാനാണ്. അനേകം മനുഷ്യർ ചത്തൊടുങ്ങുക ആണ്.
|