മീന മാസം കഴിഞ്ഞു മേട മാസം പിറന്നു. വിഷുപ്പുലരിയിൽ ഉണർന്നു ഞാൻ കണ്ണനെ കണി കണ്ടു . കേരള ഭൂമിയാകെ ഉണർന്നു. മേടമാസ മേഘങ്ങൾ വാനിലാകെ പരന്നു. പുതുമഴ പെയ്തു കർഷകൻ വിത്തുകൾ പാകി. പുതുമഴ പിന്നെ പെരുമഴയായി. കർഷകനാകെ ഭയന്നു വിറച്ചു. പുഞ്ചനെല്ല് കൊയ്തെടുത്ത് കൊച്ചു കുട്ടയിൽ ചുമന്നു. വിത്തെടുത്ത് ഉണ്ണരുത് മുത്തച്ഛൻ പറഞ്ഞു. പത്തെടങ്ങഴി വിത്തിനായ് മാറ്റിവച്ചു മുത്തശ്ശി.