ജി.എച്ച്.എസ്. നീലാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം.
കൊറോണക്കാലം.
ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച മഹാമാരി ആണ് കൊറോണ വൈറസ്.ധാരാളം പേർ അപ്രതീക്ഷിതമായി വന്നെത്തിയ ഈ അഥിതിയുടെ ഇരയായി കഴിഞ്ഞു. സ്വയം സുരക്ഷയ്ക്കും നാടിൻറെ സുരക്ഷക്കുമായി ഈ വേനലവധി നാം ആഘോഷിക്കുന്നത് സ്വന്തം വീടുകളിലാണ്. ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട ഈ വൈറസ് ചൈനയിലും ലോകത്താകമാനവും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ലോകത്തെ വൻ ശക്തികളായ അമേരിക്ക പോലുള്ള വൻ രാജ്യങ്ങൾക്ക് പോലും ഇതിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഒടുവിൽ നമ്മുടെ രാജ്യത്തും ,ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും രോഗം വന്നെത്തി . ഈ മഹാമാരിയിൽ നിന്നും മുക്തി നേടാനും രാജ്യത്തെമ്പാടും വ്യാപിക്കാതിരിക്കാനും ആരോഗ്യപ്രവർത്തകരും പോലീസുകാരും രാപ്പകലില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മനസ്സുകൊണ്ട് അടുത്തു ശരീരം കൊണ്ട് വളരെ അകലം പാലിച്ചു നാം അവരോടൊപ്പം പങ്കാളികളാകുന്നു. എല്ലാവരുടെയും പ്രവർത്തനത്താൽ ഈ രോഗത്തെ മറികടക്കാനാവും എന്നാണ് നമ്മുടെ വിശ്വാസം. അതിനായി ലോകത്താകമാനമുള്ള ജനങ്ങൾ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്കും അതിൽ പങ്കാളികളാകാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |