ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/പുതു വഴികളിലുടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതു വഴികളിലുടെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതു വഴികളിലുടെ

സച്ചു എന്നായിരുന്നു അവന്റെ പേര്‌. അവൻ വളർന്നതും ജീവിക്കുന്നതുമൊക്കെ ഫൈവ്‌ സ്റ്റാർ കോളനി എന്ന്‌ പേരുള്ള ഒരു ചേരിയിലായിരുന്നു. അവിടെ ജീവിക്കുന്നവരല്ലാതെ പുറത്തുനിന്നൊരാളും അവിടെ പോകുകയില്ലായിരുന്നു. കാരണം അത്രയ്ക്ക്‌ വൃത്തികെട്ടതും മോശമായതുമായ ഒരു ചേരി പ്രദേശമായിരുന്നു അത്‌. ആ ചേരിയുടെ ഒരു വശത്തായിട്ടാണ് സിറ്റിയിൽ നിന്ന്‌ എടുത്തു കൊണ്ടുവന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്‌. അവിടെയുള്ള ആളുകൾക്കും ഒട്ടം വൃത്തിയില്ലായിരുന്നു. സച്ചുവും അവന്റെ കൂട്ടുകാരും ആ മാലിന്യ കൂമ്പാരങ്ങളുടെ അടുത്ത്‌ നിന്നാണ്‌ കളിക്കാറ്‌. കളി കഴിഞ്ഞ്‌ ദേഹം മുഴുവൻ അഴുക്കു പറ്റി രാത്രിയേ അവൻ കളിക്കാറുള്ളൂ. വെള്ളത്തിന്‌ ക്ഷാമമായതുകൊണ്ട്‌ കളിക്കത്ര പ്രാധാന്യമില്ല. ചിലപ്പോൾ അവൻ കളിക്കാറേയില്ല. ശുദ്ധ വായു ശ്വസിക്കാമെന്നു വച്ചാൽ അവിടെ ഒന്നും ഒരു മരം പോലുമില്ല. ചുറ്റും മാലിന്യക്കൂമ്പാരങ്ങൾ മാത്രം. ഒരു ദിവസം സച്ചുവിന്‌ നല്ല പനി പിടിച്ചു. പനി അധികമായപ്പോൾ സച്ചുവിന്റെ അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അവർ ഡോക്ടറെ കണ്ട്‌ കാര്യങ്ങളെല്ലാം പറഞ്ഞു. പനി വരാനുള്ള കാരണങ്ങൾ വൃത്തിയും ശുദ്ധിയും ഇല്ലാത്തതാണെന്ന്‌ ഡോക്ടർ പറഞ്ഞു. ശുദ്ധവായു ശ്വസിച്ചാലേ നല്ല ആരോഗ്യം കിട്ടൂ എന്നും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ മുപടി കേട്ട്‌ സച്ചുവും അവന്റെ അമ്മയും തല താഴ്ത്തി നിന്നു. അവർ വീട്ടിലേക്ക്‌ തിരിച്ചു. അവിടെയെത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്‌ എത്ര സത്യമാണെന്ന്‌ അവർക്ക്‌ മനസ്സിലായി. സച്ചു ആ കാര്യങ്ങൾ അവിടെയുള്ള എല്ലാവരോടും പറഞ്ഞു. അവർ പിന്നീട്‌ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ വരുന്നവരെ തടഞ്ഞു. അവിടെയുണ്ടായിരുന്ന മാലിന്യങ്ങൾ മാറ്റി. വ്യക്തി ശുചിത്വം അവർ ശീലമാക്കി. ശുദ്ധവായുവിനായി മരങ്ങൾ നട്ടുവളർത്തി. അവർക്കെല്ലാം ഒരു പുതുജീവൻ കിട്ടിയതു പോലെതോന്നി. അവർ സന്തോഷത്തോടെ ജീവിച്ചു.

യദുകൃഷ്ണ എസ്‌
VII C ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ