20:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പെയ്തിറങ്ങിയ മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പെയ്തിറങ്ങിയ മഹാമാരി
അമ്മ തൻ മിഴി തോരില്ലൊരിക്കലും
മക്കൾ തൻ ജഡം വീക്ഷിച്ചു വീക്ഷിച്ചു.
കടലേഴും കടന്നവൻ വരികയായി
മഹാമാരിയായി പെയ്തിറങ്ങി മക്കളിൽ.
പ്രാർത്ഥനയോടെ അമ്മ കാത്തിരിക്കയായി
മക്കൾ തൻ സൗഖ്യത്തിനായി.
തിരക്കേറിയ ഈ ജീവിത യാത്രയിൽ
അവൻ അതിഥിയായി കയറിക്കൂടി.
ഓരോ നെഞ്ചും പിളർന്നവൻ, താണ്ഡവ
നൃത്തമാടിക്കൊണ്ടിരിക്കയായി.
എല്ലാറ്റിനും മൂകസാക്ഷിയായി
അമ്മ..... അമ്മ മാത്രം.