ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/ഷൈലജ ടീച്ചർക്ക് തുറന്ന കത്ത്

20:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47028 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഷൈലജ ടീച്ചർക്ക് തുറന്ന കത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഷൈലജ ടീച്ചർക്ക് തുറന്ന കത്ത്
.

ബഹുമാനപ്പെട്ട കേരള സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്, ബാലുശ്ശേരി ഗവൺമന്റ് ഗേൾസ് ഹൈസ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി പൂജ.ആർ.എസ് എഴുതുന്നത്

സർ,

ചൈനയിൽ വുഹാൻ പ്രവശ്യയിൽ നിന്ന് 2019ൽ പൊട്ടിപുറപ്പെട്ട നോവൽ കൊറോണ വൈറസ് എന്ന വിഭാഗത്തിൽപ്പെട്ട കോവിഡ്-19 എന്ന രൂപം ലോകം മുഴുവൻ ബാധിച്ച് നിരവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. ഇതെഴുതുമ്പോഴും നിരവധി ആളുകൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35 ലക്ഷത്തിലധികമാണ്. 240000 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2020 ജനുവരിയിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് കോവിഡ്-19 ബാധിക്കുകയും അവരെ ചികിത്സിച്ച് ഭേദമാക്കുകയും അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതെ തടയുകയും ചെയ്ത നമ്മുടെ കൊച്ചുകേരളം ലോകത്തിന് തന്നെ മാതൃകയാകുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇറ്റലിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ആരോഗ്യവകുപ്പിന്റെ നിൻദ്ദേശങ്ങൾ അവഗണിച്ച് സഞ്ചരിക്കുകയും മറ്റുള്ളവരുമായ് ഇടപഴകുകയും ചെയ്തതിൽ നിരവധി ആളുകൾ ചികിത്സക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്.ഇത്രയും പ്രയാസങ്ങൾ അനുഭവിച്ചിട്ടും കോവിഡ് ബാധിച്ചവവരുടെ എണ്ണം (3)ഒറ്റ അക്കത്തിൽ നിർത്തിയ കേരളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരും ആരോഗ്യവകുപ്പിന്റേയും സർക്കാറിന്റേയും നിർദ്ദേശങ്ങൾ അനുസരിച്ചും അനുസരിപ്പിച്ചും കോവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടഞ്ഞ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള മന്ത്രി ശൈലജടീച്ചർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതോടൊപ്പം വിദേശത്ത് കഴിയുന്ന നമ്മുടെ നാട്ടുകാരായ 3.5 ലക്ഷം പ്രവാസികൾ കൊച്ചുകേരളത്തിൽ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ചികിത്സയും നൽകി കോവിഡ്-19 എന്ന മഹാമാരിയിയ ൽ നിന്നും ഈ കൊച്ചുകേരളത്തെ സംരക്ഷിക്കാൻ ശൈലജടീച്ചർക്കും മറ്റാരോഗ്യപ്രവർത്തകർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

എന്ന്,
പൂജ.ആർ.എസ്
ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.