സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ മലിനപ്പെടുത്തരുതേ ...
പരിസ്ഥിതിയെ മലിനപ്പെടുത്തരുതേ ....
പരിസ്ഥിതിമലിനീകരണം വരുന്ന വഴികളും അവയ്ക്കുള്ള ചില അടിസ്ഥാന പ്രതിവിധികളും.
നമ്മുടെ നാട്ടിൽ ജനങ്ങൾ മാലിന്യങ്ങൾ ഒരു ശ്രദ്ധയുമില്ലാതെ എല്ലായിടത്തും വലിച്ചെറിയുന്നു. ഇത് ജനങ്ങളുടെ ഇടയിൽ പലവിധ അസുഖങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നു. വൻ നഗരങ്ങളിൽ വാഹനങ്ങളും മറ്റും പുറന്തള്ളുന്ന വാതകങ്ങളിലെ കാർബണിന്റെ സാന്നിധ്യം അന്തരീക്ഷത്തിലെ ചൂട് വർധിപ്പിക്കുകയും ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
മലിനീകരണം മൂലം സമുദ്രങ്ങളിലും മറ്റു ജലാശയങ്ങളിലും മൃതമേഖലകൾ രൂപപ്പെടുകയും ജലജീവികളും ജലസസ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കാൻ കാരണമാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കത്തിക്കുന്നത് മൂലം വിഷവാതകങ്ങളും പൊടിപടലങ്ങളും നിറയുകയും വായു മലിനീകരിക്കപ്പെടുകയും ചെയ്യുന്നു.
ഈ വിഷവായു ശ്വസിക്കുന്നതുകൊണ്ടു തന്നെ മനുഷ്യരിൽ നിരവധി അസുഖങ്ങൾ ഉണ്ടാകുന്നു. ഇതൊക്കെ നാം ഒഴിവാക്കണം. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ നാം കണ്ടെത്തേണ്ടതുണ്ട്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. കൂടാതെ മരങ്ങൾ മുറിയ്ക്കാതെ മരങ്ങൾ നട്ടുവളർത്തുകയും കാടുകളെയും ജീവജാലങ്ങളെയും നശിപ്പിക്കാതെ സംരക്ഷിക്കുകയും ചെയ്യണം. ഇതെല്ലാം ചെയ്തുകൊണ്ട് നമ്മുടെ നാടിനെയും പരിസ്ഥിതിയെയും നമുക്ക് സംരക്ഷിക്കാം.
|