19:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയെന്ന ദൈവം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജന്മം നൽകിയ ജനനി
പിറന്നുവീണു ഞാൻ ഭൂവിൽ
ആദ്യം ചൊല്ലിയാ രണ്ടക്ഷരം
അമ്മ എന്ന ഒറ്റവാക്ക്
നിറവാർന്ന കനവോടെ
ആദ്യ വിദ്യാലയമായ വീട്ടിൽ
ആദ്യ അദ്ധ്യാപികയായി,നന്മയാർന്ന
കനിവൂറും വാക്കുചൊല്ലി തന്നുവെന്നമ്മ
കാലം മാറുംതോറും
കൈയ്യകലത്തിൽ നിന്ന് മാറുംതോറും
എന്നും ഉള്ളിൽ ഒരേയൊരു മധുരം
അമ്മയുടെ സ്നേഹക്കനിയുടെ
വീഴ്ചകളിൽ , താഴ്ചകളിൽ
കൈപിടിച്ചുയർത്തുന്നതെൻ അമ്മ
ഒരേയൊരു ധൈര്യം , ശക്തി
സ്നേഹം അമ്മ അമ്മ.