പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ അമ്മയെന്ന ദൈവം

അമ്മയെന്ന ദൈവം

ജന്മം നൽകിയ ജനനി
    പിറന്നുവീണു ‍ഞാൻ ഭൂവിൽ
       ആദ്യം ചൊല്ലിയാ രണ്ടക്ഷരം
   അമ്മ എന്ന ഒറ്റവാക്ക്
                   നിറവാർന്ന കനവോടെ
                         ആദ്യ വിദ്യാലയമായ വീട്ടിൽ
                                      ആദ്യ അദ്ധ്യാപികയായി,നന്മയാർന്ന
                                       കനിവൂറും വാക്കുചൊല്ലി തന്നുവെന്നമ്മ
കാലം മാറുംതോറും
                 കൈയ്യകലത്തിൽ നിന്ന് മാറുംതോറും
            എന്നും ഉള്ളിൽ ഒരേയൊരു മധുരം
     അമ്മയുടെ സ്നേഹക്കനിയുടെ
                    വീഴ്ചകളിൽ , താഴ്ചകളിൽ
                                 കൈപിടിച്ചുയർത്തുന്നതെൻ അമ്മ
                             ഒരേയൊരു ധൈര്യം , ശക്തി
               സ്നേഹം അമ്മ അമ്മ.

Devika
9 A പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത