കാലമിന്ന് ഏറെയായി പൂരങ്ങൾ
എങ്ങോ പോയി മറഞ്ഞു
കാഴ്‍ചയുടെ ജാലകത്തിൽ
ഇന്നു നാം തടവിലായി
സ്വപ്‍നങ്ങൾ തൻ തടവറയിൽ നാം
ഇന്ന് ബന്ധനത്തിൻ നോവറിഞ്ഞു
ഒാർമയുടെ നറുമണ ചാരത്ത്
അണയാൻ കാത്തിരിക്കുന്നു നാം
നാദങ്ങൾ എല്ലാം നിലച്ച വീഥിയിൽ
നടനമാടാൻ കൊതിക്കുന്നു നാം
നനവേറിടുന്നു
കൺപീലികൾക്കിടയിൽ നൻമയുടെ
നാടിന്റെ ഒരുമ കണ്ട്
കാത്തിരിക്കുന്നു നാം നൻമയുടെ
തിരിനാളം തെളിയുന്ന നാളേയ്‍ക്കായി
കരുതലായിടാം നമുക്ക് നൻമയുടെ
കാവലാളുകൾക്കായ്