ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ഫലം
അനുസരണക്കേടിന്റെ ഫലം
അരുണും ശ്യാമും അയൽവാസികളായിരുന്നു. ശ്യാം വളരെ നല്ലൊരു കുട്ടിയാണ്. അവൻ പരിസര ശുചിത്വം പാലിക്കും, ആരോഗ്യത്തിന് മോശമായ ഒരു കാര്യവും അവൻ ചെയ്യില്ല. വേറെ ആരെങ്കിലും പ്ലാസ്റ്റിക്കോ പേപ്പറൊ , റോഡിലോ ക്ലാസിലോ വലിച്ചെറിഞ്ഞത് കണ്ടാൽ അവൻ അതു പെറുക്കി ചവറ്റുകൊട്ടയിൽ ഇടുമായിരുന്നു. പക്ഷേ, അരുൺ ഒരു കാര്യവും ശ്രദ്ധിക്കില്ല. അവൻ പേപ്പറുകളൊക്കെ അവിടേയും ഇവിടേയും വലിച്ചെറിയുമായിരുന്നു. ശ്യാമിനോട് അവന് പുച്ഛമായിരുന്നു. അവൻ പറയുന്ന നല്ല കാര്യങ്ങളൊന്നും അരുൺ ചെവിക്കൊണ്ടില്ല. കൂടെ അരുണിന്റെ അമ്മയും അരുണിനോട് പറയുമായിരുന്നു. "മോനേ, ഇപ്പോൾ കോവിഡിന്റെ സമയമാണ്. പനിയൊന്നും വരുത്തിവെക്കരുത്." സ്ഥിരമായി മണ്ണിൽ കളിക്കുന്ന അവൻ കൈകാലുകൾ വൃത്തിയായി കഴുകാതെയാണ് ഭക്ഷണം കഴിക്കാറ്. നല്ല മഴയുള്ള ഒരു ദിവസം. അവൻ ചെളിവെള്ളത്തിൽ കളിച്ചു. പിറ്റേന്ന് അവന് പനി വന്നു. പനി കൂടി അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. സൂചി വച്ച് അവന് അവന്റെ കാലും കൈയ്യും വേദനിക്കാൻ തുടങ്ങി. അപ്പോൾ അവൻ ആലോചിച്ചു, ഞാനും എൻ്റെ സുഹൃത്തിനെ പോലെ ആയിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരുമായിരുന്നൊ ? ആരോഗ്യമാണ് ഏറ്റവും വലിയ ധനം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ