എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/നാം അറിയാത്ത ചില നന്മകൾ
നാം അറിയാത്ത ചില നന്മകൾ നാം അറിയാത്ത ചില നന്മകൾ
ഒരു ഗ്രാമത്തിൽ ഒരു പാവം പെൺകുട്ടി ഉണ്ടായിരുന്നു. അവൾ മാതാപിതാക്കളുടെ സ്നേഹം അനുഭവിച്ചിട്ടില്ല. അവൾ ചെറുതായിരിക്കെ അവളുടെ അമ്മ മരിച്ചു പോയി. അച്ഛൻ വേറെ വിവാഹം കഴിച്ചു .ആ അമ്മക്ക് അവളെ ഇഷ്ടമല്ലായിരുന്നു അവളെ ഒരു അടിമയെപ്പോലെ പണിയെടിപ്പിച്ചു. അമ്മക്ക് രണ്ട് മക്കളുണ്ടായിരുന്നു. അവരെയാണ് അമ്മക്ക് ഏറ്റവും ഇഷ്ടം. ആ രണ്ട് മക്കളും വളർന്നു. അവരുടെ കല്യാണം കെങ്കേമമായി നടന്നു വീട്ടിൽ രണ്ടാനമ്മയും അച്ഛനും അവളും ഒറ്റക്കായി. കുറേ നാൾ കഴിഞ്ഞ് അച്ഛന് രോഗം പിടിപ്പെട്ട് കിടപ്പിലായി രണ്ടാനമ്മയുടെ മക്കൾ രണ്ടു പേരും ഗൾഫിലാണ്. അവർ അച്ഛനും അമ്മക്കും കാശ് അയച്ച് കൊടുക്കുകയോ ഒന്നു വിളിക്കുകയോ ചെയ്യില്ല. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് കൂടി വന്നു അവസാനം അട്ടിയോടിച്ച മകൾ തന്നെ അവർക്ക് ആശ്രയമായി പല വീടുകളിൽ ജോലിയെടുത്ത് കിട്ടുന്ന കാശ് കൊണ്ട് അച്ഛന്റെ ചികിത്സയും വീട്ടു ചിലവും നോക്കി. അച്ഛൻ പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തി. ഗൾഫിൽ നിന്ന് മക്കൾ തിരിച്ചെത്തി.അവൾ വീണ്ടും ഒരു അടിമയെപ്പോലെ ആ വീട്ടിൽ കഴിയേണ്ടിവന്നു.വീട്ടുജോലിക്ക് പോയി കിട്ടുന്ന കാശ് സ്വരുക്കൂട്ടി ഒരു ചെറിയ വീട് വാങ്ങിച്ചു അവൾ അങ്ങോട്ട് താമസമാക്കി അവൾ പഠിച്ച് ഉന്നത വിദ്യാഭ്യാസവും നല്ലൊരു ജോലിയും നേടി.എന്നാൽ അച്ഛന്റെ വീട്ടിൽ എന്നും വഴക്കാണ് സ്വത്തു തർക്കമായി എല്ലാം രണ്ടു മക്കൾക്കും വീതിച്ച് നൽകി അച്ഛനും രണ്ടാനമ്മയും വൃദ്ധ സദനത്തിലും ആയി വിവരമറിഞ്ഞ മകൾ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു.രണ്ടു പേരും ചെയ്ത് കൂട്ടിയതെറ്റിന് മാപ് അപേക്ഷിച്ചു.
|