സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ കോറോണ എന്ന അതികായൻ

15:43, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന അതികായൻ | color=1 }} <P> സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന അതികായൻ

സാധരണയായി മൃഗങ്ങൾക്കിടിയിൽ കാണപെടുന്ന വൈറസു കളുടെ വലിയ കൂട്ടമാണ് കോ റോണ . മൈക്രേസ് കോപ്പി ലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കോറോണ എന്ന പേരിൽ ഈ വൈറസുകൾ അറിയപെടുന്നത് . മനുഷ്യൻ ഉൾപെടയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന കൊറോണ വൈറസകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായതും . പനി , കടുത്ത ചുമ, ജലദോഷം അസാധരണമായ ക്ഷീണം എന്നിവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.. വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നു കളോ വാക്സിനുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ചൈനയിലെ ഹൂ ബൈ പ്രവിശ്യയിലെ വുഹാൻ സിറ്റിയിൽ പടർന്ന് പിടിച്ച ന്യുമോണിയ രോഗം ഒരു പുതിയ തരം കോറൊണ വൈറസ് മൂലമാണന്ന് തിരിച്ചറിഞ്ഞത് 2019 ഡിസംബറിനാണ് . ഇത് അതിവേഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയും വളരെയധികം പേർ മരണപ്പടുകയും ചെയ്തു ആഗോളതലത്തിൽ ഭീഷണിയായി മാറുന്നതു സംബധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ തന്നെ സംസ്ഥാന സർക്കാരുകൾ കരുതൽ നടപടികളും മുന്നോരുക്കങ്ങളും യുദ്ധകാലടി സ്ഥാനത്തിൽ കൈകോണ്ടു. ജനുവരി 30 നാണ് ഇന്ത്യയിലെ ആദ്യത്തെ കോ റൊണ വൈറസ് ബാധയുണ്ടായത് കേരളത്തിലെ തൃശ്ശൂരിലാണന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലം സ്ഥിരീകരിച്ചു. ചൈന്നയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്ധാർത്ഥിനിയ്ക്കായിരുന്നു അത്. വളരെ പെട്ടന്നായിരുന്നു ലോകം പകർച്ചവ്യാധിയുടെ മുൾമുനയിൽ ആയതു . പിന്നീട് അങ്ങോട്ട് ജീവിതം തന്നെ ഒരു സ്തംഭനാവസ്ഥയിലേക്കു പോയി. പ്രധാനമന്ത്രി ജനത കർഫ്യു എർപ്പെടുത്തി . സമൂഹ വ്യാപനത്തെ കരുതി പൊതു ഗതാഗതം നിർത്തലാക്കി. എല്ലാവരും വീടുകൾക്കുളളിൽ ഒതുങ്ങി. ഇത് ജനങ്ങൾക്കും അതുവഴി പ്രകൃതിക്കും വലിയ രീതിയിൽ മാറ്റങ്ങൾ ഉളവാക്കി. അതിജീവനത്തിന്റെ പാതയിലാണ് ലോകം.

സ്വാതി
6 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം