പൊത്തിലുണ്ട് പാമ്പ്-പത്തു കൊച്ചു പാമ്പ്
പത്തിലൊന്നു പോയാൽ ബാക്കി പിന്നെ ഒൻമ്പതു
കൂട്ടിലുണ്ട് കിളികൾ- ഒൻമ്പതു ഓമൽ കിളികൾ
അവയിലൊന്നു പോയാൽ ബാക്കി പിന്നെ എട്ട്
വീട്ടിലുണ്ട് പൂക്കൾ -എട്ടു നല്ല പൂക്കൾ
എട്ടിലൊന്നു ബാക്കി പിന്നെ ഏഴ്
കടയിലുണ്ട് തൊപ്പി -ഏഴു നല്ല തൊപ്പി
ഏഴിലൊന്നു പോയാൽ ബാക്കി പിന്നെ ആറ്
റോഡിലുണ്ട് വണ്ടി -ആറു പുത്തൻ വണ്ടി
ആറിലൊന്നു പോയാൽ ബാക്കി പിന്നെ അഞ്ച്
കാട്ടിലുണ്ട് ആന - അഞ്ചു കൊമ്പനാന
അഞ്ചുലൊന്നുപോയാൽ ബാക്കി പിന്നെ നാല്
സ്കൂളിലുണ്ട് ബെഞ്ച് -നാലു പുത്തൻ ബെഞ്ചു
അവയിലൊന്നു പോയാൽ ബാക്കി പിന്നെ മൂന്ന്
ക്ലോക്കിലുണ്ട് സൂചി -മൂന്നു കൊച്ചു സൂചി
മൂന്നിലൊന്നു പോയാൽ ബാക്കി പിന്നെ രണ്ടു
പറമ്പിലുണ്ട് വാഴ -രണ്ടു വലിയ വാഴ
രണ്ടിലൊന്നു വെട്ടി പോയാൽ ബാക്കി പിന്നെ ഒന്ന് .