ജി എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/ടുട്ടുവും മിമിയും
ടുട്ടുവും മിമിയും
കൊറോണ അഥവാ കോവിഡ് -19 കാരണത്താൽ സ്കൂൾ പൂട്ടിയതിനാൽ ടുട്ടു വളരെ വിഷമത്തിലാണ് സ്കൂൾ പൂട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ലോക്ക്ഡൗൺ തുടങ്ങി അപ്പോൾ പുറത്തിറങ്ങാൻ പറ്റാതായി. ടുട്ടു വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി. അപ്പോൾ ഒരു ദിവസം മിമി വന്നു എന്നിട്ട് പറഞ്ഞു എന്തിനാ ടുട്ടു നീ വിഷമിക്കുന്നത്? സ്കൂളിൽ പോകാൻ പറ്റാത്തത് കൊണ്ടാണോ? ടുട്ടു പറഞ്ഞു അതെ ! അപ്പോൾ മിമി പറഞ്ഞു എന്തിനാ വിഷമിക്കുന്നെ നമുക്ക് കളിച്ചു നടക്കാമല്ലോ.ടുട്ടു പറഞ്ഞു അയ്യോ മിമി സ്കൂൾ പൂട്ടിയത് കളിച്ചു നടക്കാനല്ല കൊറോണ ആയതിനാലാണ് ഇതൊരു വൈറസ് ആണ് ഇത് പെട്ടന്ന് പടരും. സമ്പർക്കത്തിലൂടെ അതിവേഗത്തിലും പടരുന്നു. മിമി ചോദിച്ചു :ഓ.... ഇതിനായി സർക്കാർ വെല്ല മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ? ടുട്ടു പറഞ്ഞു:പിന്നല്ലാതെ അതിൽ ചിലത് ഞാൻ പറഞ്ഞു തരാം .
1. 20 സെക്കന്റ്കൈ കഴുകുക. 2.തുമ്മുമ്പോഴും ചുമയ്ക്കുപോഴും തൂവാല ഉപയോഗിക്കുക. 3.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. 4.പൊതുസ്ഥലത്ത് തുപ്പരുത്. 5.കൂട്ടം കൂടുന്നത് ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |