എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/മഹാവിപത്ത്‌

14:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്‌

കലുഷിതമാം നിമിഷത്തിലെപ്പെഴോ
കോറോണയെന്നൊരു ഭീതിയിൽ
കാലത്തിനു മാറ്റാൻ പറ്റിയ മുറിവല്ലിത്
കാലം നമ്മെ പഠിപ്പിക്കുന്നതാണിത്

     പേമാരി വന്നു ...പ്രളയമായ് ...
     പവനൻ വന്നൂ ...പൗരുഷമായ് ...
     പങ്കിലമായൊരു നിമിഷത്തിലെപ്പോഴോ
     പലരും ധാരയിലമർന്നുപോയി …

പതിയെ ഒരു ഉൾനാമ്പുമായ്‌
പറക്കുവാനാരംഭിച്ചീടവേ
പറന്നെവിടെന്നോ വന്നൊരു -
ഭീതിയുളവാക്കും ആ മഹാവിപത്ത്‌

     പൊരുതണം നാമോരോരുത്തരും
     പകരണം കരുത്ത് നാടൊന്നായ് ...
     തോൽപ്പിക്കണം ആ മഹാമാരിയെ -
     ജയിക്കണം നാമേവരും നിശ്ചയം .

സ്വര.എസ്.ഷിബു
8 G എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത