ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

14:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിസംരക്ഷണം

പരിസ്ഥിതിസംരക്ഷണം പാരിസ്ഥിതിക പ്റശനങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് .മനുഷ്യൻെറ ഭൗതികമായ സാഹചര്യങ്ങളിലുളള വികസനമാണ് മാനവപുരോഗതിയെന്ന സമവാക്യമാണ് ഇതിന് കാരണം. തൻെറ അടിസ്ഥാന ആവശ്യങ്ങളിലേക്കും ആർഭാടങ്ങളിലേക്കും മനുഷ്യശ്റദ്ധ തിരിഞ്ഞപ്പോൾ ഉണ്ടാകുന്ന ഉപഭോഗാസ്ക്തിയെ ത്റപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്റകൃതി ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് . പ്റകൃതി ചൂഷണം എന്ന ആശയംപാശ്ചാത്യമാണ് .വൻതോതിലുളള പ്റകൃതി ചൂഷണം അനിവാര്യമായി . ഇ തിൻെറ ഫലമായി ഗുരുതരപ്റതിസന്ധികളിലേക്ക് പരിസ്ഥിതി നിലം പതിച്ചു . ലോകം ഇന്ന് നേരിടുന്ന പ്റധാനവെല്ലുവിളികളിൽ ഒന്നാണ് പാരിസ്ഥിതികപ്റശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പാരിസ്ഥിതികപ്റശ്നങ്ങൾ പഠിക്കുകയും അതിൻെറ വിപത്തുകൾ കുറക്കാനുളള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .മനുഷ്യൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയായികൊണ്ട് നിരവധി പാരിസ്ഥിതികപ്റശ്നങ്ങൾ പ്റതിദിനം വർധിക്കുന്നു. ഈ ഒരു പ്റതിസന്ധി ഘട്ടത്തിൽ കേരളത്തിൻെറ പാരിസ്ഥിതികപ്റശ്നങ്ങൾ സമഗ്റമായി പഠിക്കുകയും പ്രശ്നപരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതും നമ്മുടെ ധാർമ്മികഉത്തരവാദിത്വത്തിൻെറ ഭാഗമാണ്.

അർപ്പിത കെ. ആ‍ർ.
7 A ജി യൂ പി എസ് പൂതാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം