എച്ച്.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/അനുവിന്റെ ദുശ്ശീലം
കരുതാം, പൊരുതാം
ഒരു നാട്ടിൽ അനുവും അവളുടെ കുടുംബവും താമസിച്ചിരുന്നു. അവർ സാധാരണ കുടുംബത്തിലുള്ളവരാണ്. അങ്ങനെ ഒരു നാൾ ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ അനുവിനും ചേച്ചിക്കും പുതിയ ഉടുപ്പുകൾ അച്ഛൻ കൊണ്ടുവന്നു. അനുവിനും ചേച്ചിക്കും വളരെ സന്തോഷമായി. അനുവും ചേച്ചിയും അത് ധരിച്ച് നോക്കി. ചേച്ചി അപ്പോൾ തന്നെ ഊരി വെച്ചു. എന്നാൽ അനു അത് ഊരാൻ തയ്യാറായില്ല. ചേച്ചിയും വീട്ടുകാരും പറഞ്ഞിട്ട് അവൾ അനുസരിച്ചില്ല. നാലഞ്ചു ദിവസം അവളത് ഇട്ടു നടന്നു. അവൾക്ക് ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനാൽ അവളെ ഡോക്ടറെ കാണിച്ചു. വ്യക്തി ശുചിത്വം ഇല്ലാത്തതിനാലാണ് വന്നത് എന്നും അത് വലിയ ആപത്താണ് എന്നും ഡോക്ടർ പറഞ്ഞു. അനുവിന് ശുചിത്വത്തിന്റെ പ്രാധാന്യം മനസിലായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |