തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ എന്റെ മൊട്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ മൊട്ട | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മൊട്ട

ഇന്നലത്തെ എന്റെ രൂപം മാറ്റിയ മൊട്ട
ലോക്കഡൗൺ ഉണ്ടാക്കിയ മൊട്ട
എന്നിൽ ആദ്യം വന്നുചേർന്ന മൊട്ട
ഏട്ടന്റെയും അച്ഛന്റെയും കരവിരുത് തെളിയിച്ച മൊട്ട
ഞാൻ മൊട്ടയടിച്ച് ഇറങ്ങിയപ്പോൾ കണ്ടതോ
ചുറ്റിലും ചങ്ങായി മൊട്ടകൾ
ജീവിതം മാറ്റിമറിച്ച മൊട്ട
കളിക്കാൻ സുഖം, കുളിക്കാനാണല്ലോ അതിലേറെ സുഖം
തേയ്ക്കുകയും വേണ്ട തോർത്തുകയും വേണ്ട
സോപ്പും വേണ്ട, വെളിച്ചെണ്ണയും വേണ്ട
അച്ഛനും അമ്മയ്ക്കും ലാഭം
മൊട്ട കണ്ടപ്പോൾ ആദ്യം ഞാൻ ഞെട്ടി
എന്നാലിപ്പോളോ അതിസന്തുഷ്ടൻ
അച്ഛൻ ജോലിക്കിടയിൽ വിളിക്കും മോട്ടേ......ന്ന്
ഏട്ടൻ കളിക്കിടയിലും വിളിക്കും മോട്ടേ........ന്ന്
എനിക്കങ്ങനെ പിറന്നു പുതിയൊരു വിളിപ്പേര് 'മൊട്ട'

സായം സാഗർ സി ബി
4 B തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത