കൊറോണ എന്നൊരു ഭീകരൻ ഉണ്ട്. അവൻ ഭീതിയിലാഴ്ത്തി നമ്മെയെല്ലാം. അവൻ കൊണ്ടുവന്നു ലോക് ഡൗൺ. പാവങ്ങളെല്ലാം പട്ടിണിയിലായി. ചൈനയിൽ നിന്നും ജന്മമെടുത്ത ഒരു. കൊറോണ എന്ന കോവിഡ് -19. ലോകരാജ്യങ്ങൾ എല്ലാം വിറങ്ങലിച്ചു പോയി. ഇനി എന്തെന്ന് ആർക്കും അറിയില്ല. കൊടുങ്കാറ്റ് വീശും വേഗത്തിൽ. പടർന്നുപിടിച്ചു കോമഡി 19 എന്ന മഹാമാരി. ജീവൻരക്ഷാ മാർഗ്ഗമായി സർക്കാർ നടപടി എടുത്തു. ജനതാ കർഫ്യൂ പിന്നെ ലോക് ഡൗൺ. കൂട്ടം കൂടിയാൽ അറസ്റ്റാണ്. മാസ്ക് ഇല്ലെങ്കിലും അറസ്റ്റാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ. അതിനും പോലീസ് അറസ്റ്റ് ആണ്. ജന നിബിഢമായ ഇരുന്ന് നഗരങ്ങളെല്ലാം. ശൂന്യം ശൂന്യം ശ്യൂന്യം ആയി. പള്ളിക്കൂടങ്ങളും കടകളും എല്ലാം. അടഞ്ഞുപോയി ലോക് ഡൗണിൽ. വീടിന്റെ നാലുചുമരുകൾക്കുള്ളിൽ. ഒതുങ്ങിക്കൂടി ജനങ്ങളെല്ലാം. വീടും പരിസരങ്ങളും എല്ലാം. വീട്ടുകാർ തന്നെ ശുചിയാക്കി മാറ്റി. ദിനപ്പത്രം ഒന്നും നോക്കുവാൻ പോലും. നേരമില്ലാത്ത അവർക്കെല്ലാം വായനാശീലവും വളർന്നു വേഗം. വിശ്രമം ഇല്ലാത്ത ഒരു ജീവിതയാത്രയിൽ. എല്ലാവർക്കും വിശ്രമം ആയി. അതിജീവിക്കും നാമൊരുനാൾ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലോകം. എത്രയും വേഗം വന്നു ചേരട്ടെ ആ ദിനം. എന്ന് ആഗ്രഹിച്ചുപോകുന്നു ഞാനും.