10:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ നാട് | color= 4 }} <center> <poem> അരയാലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരയാലിലകൾ തന്ത്രികൾ മീട്ടും
മധുര മനോഹരനാട്
ചിത്രപതംഗം പാറിനടക്കും
മലയജശീതള നാട്
തെങ്ങോലകൾ തോരണം ചാർത്തും കേരം തിങ്ങും നാട്
തെന്നൽ കുളിർ പകർന്നു
മാമലകൾ തൻ നാട്
വണ്ടുകൾ ശ്രുതി മൂളി നടക്കും
പൂക്കൾ നിറഞ്ഞ നാട്
തുമ്പികൾ കാവടിയാടി നടക്കും കതിരുകൾ നിറഞ്ഞ നാട്
കാട്ടാറുകൾ പാദസരം കിലുക്കും കേരളമെന്നൊരു നാട്