ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ആരോഗ്യമുളള ഒരു തലമുറ ഉണ്ടാകണമെന്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം .എന്നാൽ ഇന്ന് നേരെ മറിച്ചാണ് നടക്കുന്നത് .നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ആഹാരത്തിലും എല്ലാം മാലിന്യം അടങ്ങിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ഇവയെല്ലാം നമ്മുടെ ശരീരത്തിലെത്തുന്നു. അങ്ങനെ പലതരം രോഗങ്ങൾ ബാധിച്ച് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്തയാണ് ആധുനിക ജനതക്കിളളത്. ഇതിൽനിന്നൊരു മോചനമുണ്ടാകണമെന്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതൽക്കേ കുട്ടികൾ ബോധവാന്മാരായിരിക്കണം.ചെറുപ്പകാലങ്ങളിലുളളശീലം മറക്കുമോ മാനുഷനുളളകാലം എന്നാണല്ലോ ചൊല്ലുതന്നെ. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കു തന്നെ ശുചിത്വമുളളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക,നഖങ്ങൾ വെട്ടി വൃത്തിയാക്കുക,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക,വൃത്തിയുളള വസ്ത്രം ധരിക്കുക ഇവയെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സീക്ഷിക്കുക,പ്ളാസ്ററിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക,മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക,അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടിത്തെളിക്കുക .ഇങ്ങനെ പരാസരശുചിത്വം പാലിക്കാം.ഇവയെല്ലാം വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. ഒാരോ വ്യക്തിയുടെയും വ്യകതിത്വം അളക്കുന്നത് വ്യകതി ശുചിത്വം കൂടി കണക്കിലെടുത്താണ്. അതുകൊണ്ട് നമുക്ക് വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് നല്ല വ്യക്തികളായി മാറാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |