എത്രയെത്ര ഇരുൾ മൂടിയ വീഥികളും എത്രയെത്ര ഇരുളടഞ്ഞ പാഠവങ്ങളും ഉൾകൊള്ളാത്തവനല്ലോ ഈ മനുഷ്യൻ പ്രകൃതിയെ മനസിലാക്കാത്തവനല്ലോ ഈ മനുഷ്യൻ... മരം പിഴുതെറിയുമ്പോൾ വാസസ്ഥലം നഷ്ടപ്പെടും ജീവജാലങ്ങളെയോർക്കാതെ തൻ തലമുറകളെ സ്മരിക്കാതെ അഹങ്കാരം കാണിച്ചിടും വിഡ്ഢിയല്ലോ മനുഷ്യൻ.... അരുവിയും പുഴയും മലിനമാക്കുമ്പോൾ ഭയാനകമാം വരൾച്ചയോ ജലക്ഷാമമോ ഓർക്കാത്ത ദുഷ്‌ടശക്തിയാണീ മനുഷ്യൻ.... പ്രകൃതിയിൽ സർവാധിപത്യം സ്ഥാപിക്കും സർവ്വചരാചരങ്ങളെയും നശിപ്പിക്കും പ്രകൃതി തൻ അമ്മയെന്നോർത്തിടാതെ സ്വാർത്ഥനാം ഈ മനുഷ്യൻ.... ഇനിയെങ്കിലുമൊരുനാൾ അവനോർക്കുമോ ഈ പ്രകൃതി തൻ അമ്മയെന്ന്... ഇനിയെങ്കിലുമവൻ കാത്തു സംരക്ഷിക്കുമോ ഈ പ്രകൃതിയാം... തൻ അമ്മയെ.....