സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ഒരു ഗ്രാമത്തിൽ സുധീർ എന്നൊരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു. ആ ചെറുപ്പക്കാരന് അവന്റെ ഗ്രാമത്തോടും ഗ്രാമവാസികളോടും വളരെ സ്നേഹമായിരുന്നു. പക്ഷേ അവിടുത്തെ ഗ്രാമവാസികൾക്ക് ഒരു പകർച്ചവ്യാധി പിടിപെട്ടു കൊണ്ടിരുന്നു. പക്ഷേ ഈ അസുഖം എവിടെ നിന്നാണ് ഉണ്ടാവുന്നതെന്ന് കണ്ടുപിടിക്കാൻ അവിടുത്തെ വൈദ്യന്മാർക് കഴിഞ്ഞില്ല. സുധീർ ഈ അസുഖത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അവിടുത്തെ തെരുവീഥികളിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ഗ്രാമത്തിലുള്ള വീടുകളിൽ ഒന്നും തന്നെ ശൗചാലയവും ഇല്ലായിരുന്നു. ഇതും ഗ്രാമത്തിന്റെ ശുചിത്വമില്ലായ്മയ്ക്ക് കാരണമായിരുന്നു. സുധീർ ഗ്രാമം വൃത്തിയാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. അതിനായി ഗ്രാമത്തിലുള്ള ആളുകളോട് സഹായം അഭ്യർത്ഥിച്ചു. പക്ഷേ ഗ്രാമത്തിൽ ഉള്ളവരെല്ലാം ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നവർ ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിൽ ആയ ചെറുപ്പക്കാരന്റെ മുന്നിൽ ഒരു കൊച്ചുകുട്ടി ശ്രദ്ധയിൽപ്പെട്ടു. കുട്ടി തന്റെ കരകൗശല സാധനങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് കുപ്പികൾ വേർതിരിച്ചെടുക്കുന്നത് കണ്ടു. ഇത് നല്ലൊരു ഐഡിയ ആണെന്ന് അവനു തോന്നി. സുധീർ കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ അറിയാവുന്ന ഒരു കൂട്ടം ആൾക്കാരെ ഒരുമിച്ചു കൂട്ടി. ദിവസക്കൂലിയിൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചെടുത്തു കരകൗശല വസ്തുക്കൾ ഉണ്ടാക്കി നഗരത്തിൽ കൊണ്ടുപോയി വിൽക്കാൻ തുടങ്ങി. വരുമാനം കിട്ടി തുടങ്ങിയതോടെ ഗ്രാമവാസികൾക്ക് ഉത്സാഹം കൂടി തുടങ്ങി. മറ്റുള്ളവരും ഇതിലേക്ക് കൂടുതൽ പങ്കെടുക്കാൻ തുടങ്ങി. അങ്ങനെ അവർ വലിച്ചെറിയുന്ന സാധനങ്ങൾ വേർതിരിച്ചെടുക്കാൻ തുടങ്ങി. ഗ്രാമത്തിലെ മാലിന്യങ്ങൾ അങ്ങനെ കുറഞ്ഞുതുടങ്ങി. പകർച്ചവ്യാധിയും പതുക്കെ കുറഞ്ഞുതുടങ്ങി. ഇതിൽനിന്ന് ഗ്രാമവാസികൾക്ക് മനസ്സിലായി അടിഞ്ഞുകൂടിയ മാലിന്യമാണ് പകർച്ചവ്യാധികൾ കാരണമായതെന്ന്. ഇത് ഗ്രാമവാസികളിൽ ബോധവൽക്കരണത്തിന് കാരണമായി. സുധീറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് അവിടുത്തെ അധികാരി സുധീറിനെ അഭിനന്ദിക്കുകയും ഗ്രാമത്തിലുള്ളവർക്ക് ശൗചാലയം നിർമ്മിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. തുടർന്നുള്ള കാലങ്ങളിൽ അവിടെ നിന്നും പകർച്ചവ്യാധി പൂർണ്ണമായും വിടവാങ്ങി. ഇത് നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിലും ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. കൈകൾ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ ഇരിക്കുക. ലോകമെമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ ഈ ലോകത്ത് നിന്നും തുടച്ചുനീക്കാൻ നമ്മളോരോരുത്തരും ഒന്നായി ശ്രമിക്കുക.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |