ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/നാളേയ്ക്കുള്ള തലമുറ

നാളേയ്ക്കുള്ള തലമുറ
               ശുചിത്വം നാം എല്ലാവരും പാലിക്കേണ്ട ഒന്നാണ്.വ്യക്തിശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം കേരളീയർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ശുചിത്വം നമ്മൾ പാലിച്ചില്ലെങ്കിൽ ഒരു പാട് രോഗങ്ങൾ നമ്മളെ കീഴടക്കും.
              നമ്മുടെ വീടും പരിസരവും വൃത്തിയായി നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇന്ന് നമ്മൾ രണ്ട് നേരം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോൾ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക. അവിടെയൊക്കെ മാലിന്യക്കക്കുമ്പാരമായിരിക്കും. ഇത് എങ്ങനെ വരുന്നു എന്ന് നമ്മൾ എപ്പോഴെങ്കിലും പിന്തിച്ചിട്ടുണ്ടോ? നമ്മുടെ വീടുകളിലേക്ക് വരുന്ന അരവ്   മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അന്യന്റെ പറമ്പിൽ വലിച്ചെറിഞ്ഞ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വെക്കുന്ന നമ്മുടെ ശീലം അടിയന്തരമായും മാറ്റേണ്ടതുണ്ട്. നമ്മുടെ വിടുകളിലേക്ക് എന്തെല്ലാം മാലിന്യങ്ങളാണ് ദിവസവും കടന്നു വരുന്നത്. ഖരമാലിന്യം, ജൈവ മാലിന്യം പ്ലാസ്റ്റിക്ക് മാലിന്യം.ഇതിൽ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. ഇത് മണ്ണിൽ അലിഞ്ഞു ചേരാതെ മണ്ണിന്റെ ഘടനയെ മാറ്റിമറിക്കുന്നു. ഇതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി കൊതുകുകളുടെ ആവാസകേന്ദ്രമായി മാറുന്നു.ഇത് മൂലം വിവിധ പകർച്ചവ്യാധികൾ ഉണ്ടാകുന്നു.
                                                                ******************************************************************
സമൃത എ
8 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം