ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/നാളേയ്ക്കുള്ള തലമുറ

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കുള്ള തലമുറ
               ശുചിത്വം നാം എല്ലാവരും പാലിക്കേണ്ട ഒന്നാണ്.വ്യക്തിശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം കേരളീയർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ശുചിത്വം നമ്മൾ പാലിച്ചില്ലെങ്കിൽ ഒരു പാട് രോഗങ്ങൾ നമ്മളെ കീഴടക്കും.
              നമ്മുടെ വീടും പരിസരവും വൃത്തിയായി നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇന്ന് നമ്മൾ രണ്ട് നേരം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോൾ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക. അവിടെയൊക്കെ മാലിന്യക്കക്കുമ്പാരമായിരിക്കും. ഇത് എങ്ങനെ വരുന്നു എന്ന് നമ്മൾ എപ്പോഴെങ്കിലും പിന്തിച്ചിട്ടുണ്ടോ? നമ്മുടെ വീടുകളിലേക്ക് വരുന്ന അരവ്   മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അന്യന്റെ പറമ്പിൽ വലിച്ചെറിഞ്ഞ് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വെക്കുന്ന നമ്മുടെ ശീലം അടിയന്തരമായും മാറ്റേണ്ടതുണ്ട്. നമ്മുടെ വിടുകളിലേക്ക് എന്തെല്ലാം മാലിന്യങ്ങളാണ് ദിവസവും കടന്നു വരുന്നത്. ഖരമാലിന്യം, ജൈവ മാലിന്യം പ്ലാസ്റ്റിക്ക് മാലിന്യം.ഇതിൽ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. ഇത് മണ്ണിൽ അലിഞ്ഞു ചേരാതെ മണ്ണിന്റെ ഘടനയെ മാറ്റിമറിക്കുന്നു. ഇതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി കൊതുകുകളുടെ ആവാസകേന്ദ്രമായി മാറുന്നു.ഇത് മൂലം വിവിധ പകർച്ചവ്യാധികൾ ഉണ്ടാകുന്നു.
        മലമ്പനി, ഡെങ്കിപ്പനി എന്നിവ പരത്തുന്നത് ഇത്തരം കൊതുകുകളാണ്.മഴക്കാലം പൂർവ്വ ശുചീകരണത്തിന് നാം മുൻഗണന കൊടുക്കേണ്ടതാണ്. നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ ഓടകൾ, തോടുകൾ എന്നിവ വൃത്തിയാക്കി വെള്ളം ഒഴുക്കി വിടണം. ആഴ്ച്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുന്നത് ശീലമാക്കണം.
         ഇന്ന് നമ്മുടെ രാജ്യത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ ശുചിത്വം പ്രധാനമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം കഴുകുന്നത് ശീലമാക്കണം. ശാരീരിക അകലം പാലിച്ച് പൊതുസ്ഥലങ്ങളിൽ  ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. രോഗം വരുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്. വരുന്ന തലമുറയ്ക്ക് നല്ലൊരു നാടിനെ ഒരുക്കി കൊടുക്കാൻ    നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
                                                                ******************************************************************
സമൃത എ
8 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം