ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/അപ്പു കണ്ട ശലഭം.......
അപ്പു കണ്ട ശലഭം.......
അപ്പു വികൃതിയായ കുട്ടിയായിരുന്നു. പക്ഷിമൃഗാദികൾ ആയിരുന്നു അവന്റെ കൂട്ടുകാർ.ഒരു ദിവസം അവൻ തൊടിയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കൂട്ടുകാരിയെ കിട്ടി സുന്ദരിയായ ഒരു ചിത്രശലഭം അവൻ കുറെ നേരം ചിത്രശലഭത്തിനോടൊപ്പം കളിച്ചു.പെട്ടെന്ന് അത് എങ്ങോട്ടോ പറന്ന് പോയി.അവന് വളരെ വിഷമമായി ഈ കാഴ്ച കണ്ടുകൊണ്ടിരുന്ന കാക്ക അവനോട് ചോദിച്ചു എന്താ അപ്പു വിഷമിച്ചിരിക്കുന്നത്'’ അപ്പോൾ അപ്പു പറഞ്ഞു "ഞാൻ ഒരു ചിത്രശലഭത്തിനൊടൊപ്പം കളിക്കുകയായിരുന്നു പെട്ടെന്ന് അതിനെ കാണാതായി .കാക്ക പറഞ്ഞു ,"സാരമില്ല, ഞാൻ അപ്പുകുട്ടന്റെ വിഷമം മാറാൻ ഒരു ചിത്രശലഭത്തിന്റെ കഥ പറഞ്ഞു തരാം ചെടികളുടെ ഇലയുടെ അടിയിലാണ് ചിത്രശലഭം മുട്ടയിടുന്നത് കുറച്ചു ദിവസത്തിനുശേഷം മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ പുറത്തുവരും.പച്ചിലകൾ തിന്ന് പുഴുക്കൾ വേഗത്തിൽ വളരും .അതിനു ശേഷം പുഴുവിന്റെ ശരീരത്തിൽ നിന്നും പുറത്തുവരുന്ന പശ കൊണ്ട് ഒരു കൂട് ഉണ്ടാക്കുന്നു.കുറച്ചു നാളുകൾക്ക് ശേഷം കൂട് പൊട്ടിച്ച് സുന്ദരിയായ ജീവി പുറത്തു വരുന്നു.അതാണ് നീ കണ്ട ചിത്രശലഭം. കഥ കേട്ട് അവന് സന്തോഷമായി .തന്റെ സങ്കടം മാറ്റിയ കാക്കയോട് നന്ദി പറഞ്ഞ് അപ്പു വീട്ടിലേക്ക് ഓടി............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ